SignIn
Kerala Kaumudi Online
Saturday, 06 June 2026 5.01 AM IST

മച്ചുകാട് സി.എം.എസ്.എൽ.പി സ്‌കൂളിൽ പരിസ്ഥിതി ദിനം ആഘോഷിച്ചു

ww2

പുതുപ്പള്ളി : മച്ചുകാട് സി.എം.എസ്.എൽ.പി സ്‌കൂളിൽ ഇത്തവണത്തെ പരിസ്ഥിതി ദിനം ഏറെ വ്യത്യസ്തതയോടും പരിസ്ഥിതിയോടുള്ള പ്രതിബദ്ധത ഉണർത്തുന്ന തരത്തിൽ കുട്ടികളെ സജ്ജരാക്കിയും ആഘോഷിച്ചു. വീടുകളിൽ നിന്നും ശേഖരിക്കുന്ന പ്ലാസ്റ്റിക് ക്യാരി ബാഗുകൾ വിദ്യാലയത്തിലെ കളക്ഷൻ ബോക്സിൽ നിക്ഷേപിക്കുന്ന ഓരോ കുട്ടിക്കും വിദ്യാലയത്തിൽ നിന്ന് തുണി സഞ്ചികൾ നൽകുന്ന പ്രവർത്തനങ്ങളുടെ ഉദ്ഘാനം പുതുപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാബു പുതുപ്പറമ്പിൽ നിർവഹിച്ചു. മുൻ വർഷം ചെയ്തു വന്ന പ്ലാസ്റ്റിക് ക്യാരി ബാഗുകൾ, പാൽകവറുകൾ നിത്യോപയോഗ സാധനങ്ങളുടെ പാക്കിംഗ് കവറുകൾ എന്നിവ പ്ലാസ്റ്റിക് കുപ്പികളിൽ നിറച്ച് തയ്യാറാക്കുന്ന എക്കോ ബ്രിക്സ് ചലഞ്ചിനും തുടക്കം കുറിച്ചു.

വിദ്യാലയത്തിൽ കളിസ്ഥലങ്ങളിൽ കുട്ടികൾക്ക് ഇരിക്കുവാൻ ഇരിപ്പിടങ്ങൾ നിർമ്മിക്കുക മരങ്ങൾക്ക് സംരക്ഷണഭിത്തി കെട്ടുക തുടങ്ങിയവയും എക്കോ ബ്രിക്സ് പ്രവർത്തനങ്ങളുടെ ഭാഗമാണ്. ഓരോ വീടുകളിലും കുമിഞ്ഞു കൂടുന്ന ഗുളിക സ്ട്രിപ് കവറുകൾ ശേഖരിച്ച് സ്‌കൂളിൽ ക്രമീകരിച്ചിരിക്കുന്ന ബോക്സിൽ നിക്ഷേപിച്ച് ഹരിത കർമ്മ സേനയ്ക്ക് കൈമാറുന്ന പദ്ധതികൾക്കും തുടക്കും കുറിച്ചു. പ്രഥമ അദ്ധ്യാപകൻ ബെന്നി മാത്യു വൃക്ഷത്തൈകൾ നട്ട് വിവിധ പരിസ്ഥിതി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി . സ്‌കൂൾ പി ടി. എ വൈസ് പ്രസിഡന്റ് തോമസ് വർഗീസ് അദ്ധ്യാപകരായ ബിബിൻ എം.ജെ , വിൻസി പീറ്റർ , സിനു സൂസൻ ജേക്കബ് തുടങ്ങിയവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOTTAYAM, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL