കുറ്റ്യാടി: വില്ല്യാപ്പള്ളി-ചേലക്കാട് റോഡ് പ്രവൃത്തി പാറക്കൽ അബ്ദുല്ല എം.എൽ.എയുടെ നേതൃത്വത്തിലുള്ള സംഘം വിലയിരുത്തി. മയ്യന്നൂർ, വില്യാപ്പള്ളി അങ്ങാടികളിലെ പ്രവൃത്തി സംബന്ധിച്ച പരാതികൾ നേരിട്ടു മനസിലാക്കി. മഴക്കാലത്ത് ഉണ്ടാവാനിടയുള്ള പ്രശ്നങ്ങൾ ഒഴിവാക്കാൻ അടിയന്തര ഇടപെടലുണ്ടാവണമെന്ന് എം.എൽ.എ ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു. വില്യാപള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രഭാകരൻ, വൈസ് പ്രസിഡന്റ് പുഷ്പജ, കെആർഎഫ്ബി എക്സിക്യൂടീവ് എൻജിനിയർ ബൈജു, കെആർഎഫ്ബി അസി. എക്സിക്യൂട്ടീവ് എൻജിനിയർ രജിന, പഞ്ചായത്തംഗങ്ങളായ ഒപി രാജൻ, ഇബ്രാഹീം, പികെ ഗീത, അഷ്റഫ് കോറോത്ത്, നവാസ് , ബദരിയ്യ, സറീന, ദിനേശൻ വ്യപാരി പ്രതിനിധികളായ ഫൈസൽ, ശ്രീജേഷ്, യു.എൽ.സി.സി ഡയറക്ടർ സി.കെ ശ്രീജിത്ത്, പ്രൊജക്ട് എൻജിനിയർ അർജുൻ കെ.എം തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |