എളേറ്റിൽ: കിഴക്കോത്ത് പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് വൈറ്റ് ഗാർഡ് അംഗങ്ങളുടെ സംഗമം സംഘടിപ്പിച്ചു. യൂത്ത് ലീഗ് ജില്ല ജനറൽ സെക്രട്ടറി ടി.മൊയ്തീൻ കോയ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് എം.കെ.സി. അബ്ദുറഹിമാൻ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് എം.നസീഫ് മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം സെക്രട്ടറി കെ..ടി റഊഫ്, മണ്ഡലം വൈറ്റ് ഗാർഡ് ക്യാപ്റ്റൻ നാസർ ചമൽ, പഞ്ചായത്ത് യൂത്ത് ലീഗ് ജനറൽ സെക്രട്ടറി റിഷാം ബാവി, റാഷിദ് കാരക്കാട്, മിസ്ബാഹ് കൈവേലിക്കടവ്, സിദ്ധീഖ് മലബാരി, ഷാനവാസ് ആവിലോറ, ഹനീഫ കച്ചേരിമുക്ക്, ഷമീർ പറക്കുന്ന്, ഇർഷാദ് പന്നൂർ, ഷമീർ ബാബു കത്തറമ്മൽ, ഫസലു എളേറ്റിൽ, അൻസാർ കാവിലുമ്മാരം, അൻവർ കച്ചേരിമുക്ക്, ജലാൽ എന്നിവർ പ്രസംഗിച്ചു. പഞ്ചായത്ത് വൈറ്റ് ഗാർഡ് കോ.ഓർഡിനേറ്ററായി ഹനീഫ കച്ചേരിമുക്കിനെയും ക്യാപ്റ്റനായി സിദ്ധീഖ് എം.കെയും വൈസ് ക്യാപ്റ്റനായി ഉമ്മർ കുനിയിലിനെയും തെരഞ്ഞടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |