SignIn
Kerala Kaumudi Online
Sunday, 14 June 2026 3.53 AM IST

ഗതാഗതക്കുരുക്ക്: മന്ത്രിയ്ക്ക് നിവേദനം

sathi
മന്ത്രിക്ക് നിവേദനം നൽകുന്നു

ബേപ്പൂർ: ചെറുവണ്ണൂർ മേൽപ്പാലം പ്രവൃത്തിയുടെ ഭാഗമായി രൂപപ്പെട്ട രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരം ആവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് ബേപ്പൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊതുമരാമത്ത് മന്ത്രി പി.കെ ബഷീറിന് നിവേദനം നൽകി. മുസ്ലിം യൂത്ത് ലീഗ് ബേപ്പൂർ നിയോജക മണ്ഡലം പ്രസിഡന്റ് റഹ്മത്തുള്ള തൊണ്ടിക്കോട്, ജനറൽ സെക്രട്ടറി എ ബി എം ശിഹാബ്, ജംഷീദ് ബാബു, അഡ്വ കെപി മുഹമ്മദ് യാസിർ എന്നിവരുടെ നേതൃത്വത്തിലാണ് മന്ത്രിയെ കണ്ടത്. മന്ത്രി ജില്ലാ കളക്ടർ, എ.ഡി.എം, കെ.ആർ.എഫ്.ബി എക്സിക്യൂട്ടീവ് എൻജിനിയർ എന്നിവർക്ക് നിർദ്ദേശം നൽഖി. സർവീസ് റോഡ് ടാറിംഗ് ഉൾപ്പെടെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ ആവശ്യമായ മുഴുവൻ നടപടികളും സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL