നാദാപുരം: വെള്ളിയോട് ഗവ.ഹയർസെക്കൻഡറി സ്കൂളിൽ നിന്ന് പ്ലസ്ടു പരീക്ഷയിലെ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. കെ. എം.അഭിജിത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികൾ സ്വന്തംകഴിവുകൾ തിരിച്ചറിഞ്ഞ് ഉപരിപഠന മേഖല തെരഞ്ഞെടുത്ത് മുന്നേറിയാൽ വിജയം സുനിശ്ചിതമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. വാണിമേൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പ്രദീപ്കുമാർ അദ്ധ്യക്ഷത വഹിച്ചു. ഉന്നത വിജയികൾക്കുള്ള ഉപഹാരം എം.എൽ.എ. വിതരണം ചെയ്തു.
വാണിമേൽ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഹസീന ടി.സി, പി.ടി. എ.വൈസ് പ്രസിഡന്റ് ജലീൽ ചാലക്കണ്ടി, ഹൈ സ്കൂൾ സീനിയർ അസിസ്റ്റന്റ് വി.പി.മുനീർ എന്നിവർ പ്രസംഗിച്ചു. പ്രിൻസിപ്പൽ കെ.പി. ഗിരീഷൻ സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കൺവീനർ എൻ.കെ.മൊയ്തു നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |