SignIn
Kerala Kaumudi Online
Sunday, 14 June 2026 3.53 AM IST

ഓണക്കാല വിനോദയാത്രയ്ക്ക് ഒരുങ്ങിക്കോ...

irctc
ഐ.ആർ.സി.ടി.സി

വിമാന-ട്രെയിൻ യാത്ര പാക്കേജുകളുമായി ഐ.ആർ.സി.ടി.സി

കോഴിക്കോട്: ഓണാവധിക്കാലത്ത് ഇഷ്ടസ്ഥലത്തേക്ക് യാത്ര പോകാൻ ആകർഷകമായ ടൂർ പാക്കേജുകളുമായി ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ (ഐ.ആർ.സി.ടി.സി). ഉത്തരേന്ത്യയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളെ ഉൾപ്പെടുത്തി 12 ദിവസത്തെ ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിൻ സർവീസും ആഭ്യന്തര, വിദേശ വിമാനയാത്രാ പാക്കേജുകളുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ആഗസ്റ്റ് 22ന് കേരളത്തിൽ നിന്ന് പുറപ്പെട്ട് സെപ്തംബർ രണ്ടിന് തിരിച്ചെത്തുന്ന രീതിയിലാണ് ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിൻ യാത്ര ക്രമീകരിച്ചിരിക്കുന്നത്. തിരുവനന്തപുരം നോർത്ത്, കൊല്ലം, ചെങ്ങന്നൂർ, കോട്ടയം, എറണാകുളം ടൗൺ, തൃശൂർ, ഷൊർണൂർ ജംഗ്ഷൻ, കോഴിക്കോട്, കണ്ണൂർ, മംഗലാപുരം എന്നിവിടങ്ങളിൽ നിന്ന് യാത്രക്കാർക്ക് ട്രെയിനിൽ കയറാം.
ഇക്കണോമി, സ്റ്റാൻഡേർഡ്, കംഫർട്ട്, സുപ്പീരിയർ എന്നിങ്ങനെ നാല് വിഭാഗങ്ങളിലായാണ് യാത്രാ സൗകര്യം. മൂന്ന് നേരത്തെ വെജിറ്റബിൾ ഭക്ഷണം, ടൂർ എസ്‌കോർട്ട്, സുരക്ഷാ ജീവനക്കാരുടെ സേവനം, യാത്രാ ഇൻഷ്വറൻസ് എന്നിവ ഉൾപ്പെടെ 21,190 മുതൽ 52,870 വരെയാണ് നിരക്ക്.

കാണാം

അഹമ്മദാബാദിലെ സബർമതി ആശ്രമം, അദലാജ് സ്റ്റെപ്പ് വെൽ, റാണി കി വാവ്, അക്ഷർധാം ക്ഷേത്രം, ഏകതാ നഗറിലെ സ്റ്റാച്യു ഓഫ് യൂണിറ്റി, ഡൽഹിയിലെ ചെങ്കോട്ട, രാജ് ഘട്ട്, ലോട്ടസ് ടെംപിൾ, കുത്ബ് മിനാർ, ഇന്ത്യാ ഗേറ്റ്, ആഗ്രയിലെ താജ്മഹൽ, ജയ്പൂരിലെ അംബർ കോട്ട, സിറ്റി പാലസ്, ജന്തർ മന്തർ, ഹവാ മഹൽ

അന്തർദേശീയ വിമാനയാത്രാ പാക്കേജിന്റെ ഭാഗമായി സിംഗപ്പൂർ-മലേഷ്യ ഒമ്പത് ദിവസത്തെ ടൂർ ആഗസ്ത് 14ന് കൊച്ചിയിൽ നിന്ന് ആരംഭിക്കും. എല്ലാ ചെലവുകളും ഉൾപ്പെടെ ഒരാൾക്ക് 1,55,200 രൂപയാണ് ചെലവ്. ആഭ്യന്തര വിമാനയാത്രാ പാക്കേജുകളിലായി കശ്മീർ, ഹൈദരാബാദ്, അരുണാചൽ പ്രദേശ്-അസം എന്നിവിടങ്ങളിലേക്കുള്ള യാത്രകളും ഒരുക്കിയിട്ടുണ്ട്. ആഗസ്റ്റ്, സെപ്തംബർ മാസങ്ങളിലായി വിവിധ തിയതികളിൽ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളിൽ നിന്ന് സർവീസുകൾ പുറപ്പെടും. വിമാനടിക്കറ്റ്, എ.സി വാഹനസൗകര്യം, ഭക്ഷണത്തോടുകൂടിയ ഹോട്ടൽ താമസം, യാത്രാ ഇൻഷ്വറൻസ് എന്നിവ പാക്കേജിൽ ഉൾപ്പെടും.


വിവരങ്ങൾക്കും ബുക്കിംഗിനും: www.irctctourism.com, 8287932098.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL