സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം നേടിയ അങ്കണവാടി
ബേപ്പൂർ: കോഴിക്കോട് കോർപ്പറേഷൻ 48-ാം ഡിവിഷനിൽ ബി.സി റോഡിൽ മിനി സ്റ്റേഡിയത്തിന് പടിഞ്ഞാറ് ഭാഗത്തെ ആമക്കോട്ട് വയൽ അങ്കണവാടിയിലേക്ക് കുട്ടികൾക്ക് എത്തണമെങ്കിൽ ദുർഗന്ധം വമിക്കുന്ന മാലിന്യ തോട് താണ്ടണം. അങ്കണവാടിയിലേക്കുള്ള റോഡിൽ 150 ഓളം മീറ്ററോളം നീളത്തിലും ഒന്നര അടിയോളം താഴ്ചയിൽ മലിനജലം കെട്ടിക്കിടക്കുകയാണ്. 24 ഓളം കുട്ടികളാണ് അങ്കണവാടിയിൽ പഠിക്കുന്നത്. രക്ഷിതാക്കൾ കുട്ടികളെ എടുത്ത്
അങ്കണവാടിയിൽ എത്തിക്കുകയാണ് പതിവ്. കഴിഞ്ഞ അഞ്ച് വർഷമായി മഴക്കാലത്ത് റോഡിൻ്റെ അവസ്ഥ ഇതാണ്. സമീപത്തെ ചെറുതും വലുതുമായ നിരവധി റോഡുകൾ ടൈൽ വിരിച്ച് നവീകരിച്ച കോർപ്പറേഷൻ ഈ റോഡിൻ്റെ വിഷയത്തിൽ കണ്ണടക്കുകയാണെന്നാണ് നാട്ടുകാർ പറയുന്നത്. രക്ഷിതാക്കളും അങ്കണവാടി ജീവനക്കാരും പല തവണ പരാതി നൽകിയിട്ടും അധികൃതർ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്.
പ്രവർത്തന മികവിൽ സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനവും സംസ്ഥാന തലത്തിൽ അങ്കണവാടി ഹെൽപ്പർ അവാർഡ് ജേതാവും പ്രവർത്തിക്കുന്ന അങ്കണവാടിയിലേക്കുള്ള റോഡിൻ്റെ ദുരവസ്ഥയാണിത്. അങ്കണവാടിയിൽ നടക്കുന്ന സ്നേഹദീപം വയോജന കൂട്ടായ്മയിൽ പങ്കെടുക്കാനെത്തുന്ന 80 പിന്നിട്ടവരും ദുരിതത്തിലായി. ബി.സി റോഡിൽ നിന്ന് നടുവട്ടം ഭാഗത്തേക്കുള്ള പ്രധാന റോഡാണിത്. സമീപത്തെ ചിലതോടുകൾ മണ്ണിട്ട് മൂടിയതിനെ തുടർന്നാണ് ഈ ഭാഗത്ത് വെള്ളക്കെട്ട് രൂപപ്പെട്ടതെന്നും നാട്ടുകാർ പറയുന്നു. ശുചിമുറി മാലിന്യമടക്കം റോഡിലേക്ക് ഒഴുകുന്നതായും ആരോപണമുയരുന്നുണ്ട്. പ്രശ്നം പരിഹരിച്ച്
അങ്കണവാടിക്ക് സമീപമുള്ള വെള്ളക്കെട്ട് ഗൗരവമുള്ളതാണ്. സമീപത്തെ റോഡുകളെല്ലാം നവീകരിച്ച് വരികയാണ്. വിഷയത്തിന് ഉടൻ പരിഹാരമുണ്ടാകും
കെ രാജീവ്, ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |