SignIn
Kerala Kaumudi Online
Saturday, 20 June 2026 4.07 AM IST

'ജനങ്ങളോടൊപ്പം', താരമായി സബ് കളക്ടർ

anoop

വണ്ണപ്പുറം:ജനങ്ങളോടൊപ്പം എന്ന ക്യാമ്പയിന്റെ ഭാഗമായി വണ്ണപ്പുറം വില്ലേജ് ഓഫീസിൽ എത്തിയ സബ് കളക്ടർ അനുപ് ഗാർഗിന്റെ സിറ്റിങ്ങിൽ മികച്ച ജന പങ്കാളിത്തം .ജില്ലയിലെ ഗ്രാമീണ തലത്തിലുള്ള ഭരണനിർവ്വഹണം കാര്യക്ഷമമാക്കുന്നതിനും പൊതുജനങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനുമായി സബ് കളക്ടറുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന 'ജനങ്ങളോടൊപ്പം' എന്ന ക്യാമ്പയിന്റെ ഭാഗമായി വണ്ണപ്പുറം വില്ലേജ് ഓഫീസിൽ സബ് കളക്ടർ നേരിട്ടെത്തിയത്.
പദ്ധതിയുടെ ഭാഗമായി സബ് കളക്ടർ ഒരു ദിവസം മുഴുവൻ വില്ലേജ് ഓഫീസിൽ ഇരുന്ന് പ്രവർത്തനങ്ങൾ നേരിട്ട് വിലയിരുത്തി. ഉദ്യോഗസ്ഥരുമായും പൊതുജനങ്ങളുമായും സംവദിക്കുകയും ചെയ്തു. പരാതികൾ നൽകുന്നതിനും ആവശ്യങ്ങൾ ഉന്നയിക്കുന്നതിനും സബ് കളക്ടർ ഓഫീസിലേക്ക് ദീർഘദൂരം യാത്ര ചെയ്യേണ്ടി വരുന്ന സാഹചര്യം ഒഴിവായത് പൊതു ജനങ്ങൾക്കും പ്രയോജനകരമായി .വില്ലേജ് ഓഫീസിലെത്തിയ സബ് കളക്ടർക്ക് ഭൂമി, റവന്യൂ സേവനങ്ങൾ, സംബന്ധിച്ചു നിരവധി പരാതികൾ ലഭിച്ചു. ലഭിക്കുന്ന പരാതികൾ അതത് വകുപ്പുകൾക്ക് കൈമാറി, നിശ്ചിത സമയത്തിനുള്ളിൽ പരിഹാരം കാണുന്നതിനുള്ള നടപടികൾ സബ് കളക്ടറുടെ ഓഫീസിൽ നിന്ന് സ്വീകരിക്കുമെന്നും സബ് കളക്ടർ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL