SignIn
Kerala Kaumudi Online
Saturday, 20 June 2026 4.07 AM IST

'മണലൂർ മണ്ഡലത്തിന് 10 കോടിയുടെ പദ്ധതികൾ'

1
1

പാവറട്ടി: സംസ്ഥാന ബഡ്ജറ്റിൽ മണലൂർ മണ്ഡലത്തിലെ വിവിധ വികസന പദ്ധതികൾക്കായി 10 കോടി രൂപ വകയിരുത്തിയതായി എം.എ.ൽ.എ പ്രൊഫ. സി. രവീന്ദ്രനാഥ്. അഞ്ച് പ്രധാന വികസന പദ്ധതികൾക്കാണ് തുക നീക്കിവെച്ചിട്ടുള്ളത്.

അതേസമയം, മുൻ ബഡ്ജറ്റിൽ ഉൾപ്പെട്ട തൃശൂർ - വാടാനപ്പള്ളി സംസ്ഥാന ഹൈവേ, വെങ്കിടങ്ങ് കോടമുക്ക് പാലം, കോഴിത്തോട് നവീകരണം, അമല - പാവറട്ടി റോഡ് ഉൾപ്പെടെയുള്ള നിരവധി പ്രവൃത്തികൾ ബഡ്ജറ്റിൽ വന്നിട്ടുണ്ടെങ്കിലും ടോക്കൺ തുക മാത്രമേ വകയിരുത്തിയിട്ടുള്ളൂവെന്നാണ് കുറ്റപ്പെടുത്തൽ.

തുക അനുവദിച്ച പദ്ധതികൾ

വാക മിനി സ്റ്റേഡിയം (മുല്ലശ്ശേരി ബ്ലോക്ക്): 4 കോടി

മാമ്പിള്ളി - ഏനാമാവ് തീരദേശ റോഡ്: 2 കോടി

ചക്കംകണ്ടം സ്ലൂയിസ് കം ബ്രിഡ്ജ് നിർമ്മാണം: 2 കോടി

മുല്ലശ്ശേരി എലവത്തൂർ വെൽഫെയർ എൽ.പി. സ്‌കൂൾ കെട്ടിടം: 1 കോടി

അരിമ്പൂർ - കിഴക്കുംപുറം ലാലൂർ ബണ്ട് റോഡ്: 1 കോടി

ടോക്കൺ മാത്രം ലഭിച്ച പ്രവൃത്തികൾ:

തൃശൂർ - വാടാനപ്പള്ളി സംസ്ഥാന ഹൈവേ നവീകരണം

വെങ്കിടങ്ങ് കോടമുക്ക് പാലം ആൻഡ് പാലാഴി പാലം

പാറന്നൂർ കരുത്തിച്ചാൽ പാലം ആൻഡ് പൊക്കാച്ചേരി പാലം

കനോലി കനാൽ, കോഴിത്തോട് നവീകരണം

കാഞ്ഞാണി, വെങ്കിടങ്ങ്, മുല്ലശ്ശേരി സെന്റർ നവീകരണം

അമല - പാവറട്ടി റോഡ്, പുല്ലഴി - വെങ്കിടങ്ങ് റോഡ്, കണ്ടശാംകടവ് - തൃപ്രയാർ റോഡ്

ജോസഫ് മുണ്ടശ്ശേരി എച്ച്.എസ്.എസ് ഗ്രൗണ്ട് നിർമ്മാണം

എളവള്ളി കുടുംബാരോഗ്യ കേന്ദ്രം

എളവള്ളി, മുല്ലശ്ശേരി എന്നിവിടങ്ങളിലെ ഓട്ടോടാക്‌സി സ്റ്റാൻഡുകൾ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL