SignIn
Kerala Kaumudi Online
Saturday, 20 June 2026 4.07 AM IST

'പുതുക്കാടിന് പുതിയ പദ്ധതികളില്ല'

1
1

പുതുക്കാട്: സംസ്ഥാന ബഡ്ജറ്റിൽ പുതുക്കാട് മണ്ഡലത്തിന് പുതിയ പദ്ധതികളൊന്നും അനുവദിച്ചിട്ടില്ലെന്ന് കെ.കെ. രാമചന്ദ്രൻ എം.എൽ.എ. കഴിഞ്ഞ ബഡ്ജറ്റുകളിൽ പ്രഖ്യാപിച്ച ചില പഴയ പദ്ധതികൾക്ക് മാത്രമാണ് തുക നീക്കിവച്ചിട്ടുള്ളത്.

കഴിഞ്ഞ സർക്കാരിന്റെ അവസാന ബഡ്ജറ്റിൽ ഉൾപ്പെട്ടിരുന്ന ആകെ 10 കോടി രൂപയുടെ പ്രവൃത്തികൾക്ക് 20 ശതമാനം തുക മാത്രമാണ് ഇപ്പോൾ അനുവദിച്ചത്. അതേസമയം മനയ്ക്കൽകടവ് ലിഫ്റ്റ് ഇറിഗേഷൻ, തൃക്കൂർ - മണലി റോഡ് നവീകരണം, വലിയതോട് സംരക്ഷണം, തോട്ടുമുഖം ലിഫ്റ്റ് ഇറിഗേഷൻ ബാക്കി പ്രവൃത്തികൾ എന്നിവ ബഡ്ജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും ആവശ്യമായ തുക നീക്കിവച്ചിട്ടില്ലെന്നും എം.എൽ.എ വ്യക്തമാക്കി.

തുക അനുവദിച്ച പ്രവൃത്തികൾ:

ഓടഞ്ചിറ റെഗുലേറ്റർ നവീകരണം: 4.5 കോടി

ചെങ്ങാലൂർ മാട്ടുമല - കാളക്കല്ല് റോഡ് നവീകരണം: 1.5 കോടി

കുറുമാലിപ്പുഴ പള്ളം ബണ്ട് നിർമ്മാണം: 1 കോടി

ആറാട്ടുപുഴ സമൃദ്ധി കേന്ദ്രം (വല്ലച്ചിറ): 1 കോടി

പുതുക്കാട് ഗ്രാമപഞ്ചായത്ത് ഗ്രൗണ്ട് നിർമ്മാണം: 1 കോടി

മുനിയാട്ടുകുന്ന് ടൂറിസം പദ്ധതി (വരന്തരപ്പിള്ളി): 50 ലക്ഷം

കുഞ്ഞാലിപ്പാറ ടൂറിസം പദ്ധതി (മറ്റത്തൂർ): 50 ലക്ഷം

തുക അനുവദിക്കാത്ത പദ്ധതികൾ

മനയ്ക്കൽകടവ് ലിഫ്റ്റ് ഇറിഗേഷൻ

തൃക്കൂർ - മണലി റോഡ് നവീകരണം

വലിയതോട് സംരക്ഷണം

തോട്ടുമുഖം ലിഫ്റ്റ് ഇറിഗേഷൻ (ബാക്കി പ്രവൃത്തികൾ)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL