SignIn
Kerala Kaumudi Online
Saturday, 06 June 2026 8.23 AM IST

തീറ്റയും വെള്ളവും തേടി കാട്ടുപോത്തുകൾ നാട്ടുകാർ ഭീതിയിൽ

നെടുമങ്ങാട്: ആനാട്,പനയമുട്ടം,മണലയം ഭാഗങ്ങളിൽ കാട്ടുപോത്തുകൾ ജനവാസ മേഖലയിൽ ഭീതി പരത്തുന്നു. കഴിഞ്ഞദിവസം കുറുപുഴ - പച്ചമല റോഡിൽ വെമ്പിനും മണലയത്തിനും ഇടയ്ക്ക് കാട്ടുപോത്തുകൾ നിരത്തിലിറങ്ങി.

വാഹനയാത്രികർ വേഗത കുറച്ച് വന്നതിനാൽ അപകടമൊഴിവായി.മണലയം ഫോറസ്റ്റ് ഗാർഡ് സ്റ്റേഷന് മുന്നിൽ കാടുപടർന്നു കിടക്കുന്ന രണ്ടേക്കറോളം സർക്കാർ ഭൂമിയിലാണ് കാട്ടുപോത്തുകളുടെ താവളം.രാത്രികാലങ്ങളിൽ തീറ്റയും വെള്ളവും തേടി പുറത്തുവരുന്ന ഇവറ്റകൾ വഴിയാത്രികർക്ക് മാത്രമല്ല,പരിസരവാസികൾക്കും പേടിസ്വപ്നമാണ്.

പനയമുട്ടം,പൂവക്കാട് ഭാഗങ്ങളിൽ പുലർച്ചെ ടാപ്പിംഗ് തൊഴിലാളികളാണ് കാട്ടുപോത്തുകളെ കണ്ടത്.മുന്നിലകപ്പെട്ട പലരും തലനാരിഴ വ്യത്യാസത്തിനാണ് രക്ഷപ്പെട്ടത്.ആനാട് പെരിങ്ങാവൂർ ഏലായിൽ കാട്ടുപോത്തുകളെ കൂടാതെ കാട്ടുപന്നികളും സ്വൈരവിഹാരത്തിലാണ്.വന്യജീവികൾക്ക് കാട്ടിനുള്ളിൽ വെള്ളവും തീറ്റയും ലഭ്യമാക്കുമെന്ന് സർക്കാരും തദ്ദേശ സ്ഥാപനങ്ങളും നൽകിയ ഉറപ്പ് പാലിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL