വിതുര: തൊളിക്കോട് പഞ്ചായത്തിലെ തോട്ടുമുക്ക് മേഖലയിൽ വൈദ്യുതി മുടക്കം പതിവാകുന്നതായി പരാതി. മുന്നറിയിപ്പും കാരണം കൂടാതെയും പകലും രാത്രിയിലുമായി അനവധി തവണ വൈദ്യുതിവിതരണം നിലയ്ക്കുകയാണ്.
തോട്ടുമുക്ക്, ആനപ്പെട്ടി, ചായം, പുളിമൂട് വാർഡുകളുടെ പരിധിയിലുള്ള തോട്ടുമുക്ക്, പൊൻപാറ, പടിപ്പോട്ടുപാറ മണലയം, ആനപ്പെട്ടി, കോണിൽ, ഇരുത്തലമൂല പേരയത്തുപാറ മേഖലകളിലാണ് അടിക്കടി വൈദ്യുതി വിതരണം നിലയ്ക്കുന്നത്. ചില മേഖലകളിൽ വോൾട്ടേജ് ക്ഷാമവും നേരിടുന്നുണ്ട്. വോൾട്ടേജിലെ വ്യതിയാനം മൂലം ഇലക്ട്രിക് ഉപകരണങ്ങളും മറ്റും കേടാകുകയും ചെയ്യുന്നതായും പരാതിയുണ്ട്.
വ്യാപാരികളും പ്രതിസന്ധിയിൽ
വൈദ്യുതിതടസം മൂലം വ്യാപാരിസമൂഹവും പ്രതിസന്ധിയിലാണ്. തൊളിക്കോട് വിതുര ഇലക്ട്രിസിറ്റി ഓഫീസുകളിൽ പരാതിക്കാരുടെ പ്രളയമാണ്. നിലവിൽ മേഖലയിൽ ശക്തമായ മഴ പെയ്യുന്നുണ്ട്. മേഖലയിൽ കാറ്റത്തും മഴയത്തും വ്യാപകമായി മരങ്ങൾ ഒടിഞ്ഞും, കടപുഴകിയും വൈദ്യുതിലൈനുകൾക്ക് മീതേ പതിക്കുകയും ലൈൻ പൊട്ടിവീഴുകയും ചെയ്യുണ്ട്. ഇതാണ് വൈദ്യുതി വിതരണം നിലക്കുവാൻ കാരണമെന്ന് ഇലക്ട്രിസിറ്റി വകുപ്പ് വ്യക്തമാക്കുന്നു. കാറ്റിനേയും, മഴയേയും അവഗണിച്ച് മണിക്കൂറുകളോളം പണിപ്പെട്ടാണ് ജീവനക്കാർ വൈദ്യുതി വിതരണം പുനഃസ്ഥാപിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |