SignIn
Kerala Kaumudi Online
Saturday, 06 June 2026 11.37 AM IST

'നാടകോളജിക്കൽ ട്രീറ്റ്‌മെന്റ്'18 മുതൽ

photo
1

തൃശൂർ: സ്‌കൂൾ ഓഫ് ഡ്രാമ മുൻ ഡയറക്ടർ ഡോ. വയലാ വാസുദേവൻ പിള്ളയുടെ സ്മരണാർത്ഥം 'നാടകോളജിക്കൽ ട്രീറ്റ്‌മെന്റ്' അഭിനയനാടകക്കളരി സംഘടിപ്പിക്കുന്നു. 18, 19, 20 തീയതികളിൽ അയ്യന്തോൾ വയലാ കൾച്ചറൽ സെന്ററിലാണ് ശില്പശാല.
ഡോ.വയലാ വാസുദേവൻപിള്ള ട്രസ്റ്റിന്റെ സഹകരണത്തോടെ തൃശൂർ സ്‌കൂൾ ഒഫ് ഡ്രാമയിൽനിന്നും 2000ൽപഠിച്ചിറങ്ങിയ സഹപാഠികളാണ് നേതൃത്വം. പതിനഞ്ച് വയസ് മുതലുള്ളവർക്ക് പങ്കെടുക്കാം. ആദ്യം രജിസ്റ്റർ ചെയ്യുന്ന 15പേർക്ക് ക്യാമ്പിൽ പങ്കെടുക്കാം. രാവിലെ 9 മുതൽ വൈകിട്ട് 6വരെ എല്ലാ ദിവസവും ശില്പശാല നടക്കും. ഫോൺ: 94473 70691, 8893210031

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL