SignIn
Kerala Kaumudi Online
Saturday, 06 June 2026 11.37 AM IST

മീറ്റർ റീഡിംഗ് സമയബന്ധിതമാക്കണം

photo
1

തൃശൂർ: കോർപ്പറേഷനിലെ വൈദ്യുതി മീറ്റർ റീഡിംഗ് സമയബന്ധിതമായി നടത്തണമെന്ന് സി.പി.ഐ. കോർപ്പറേഷൻ പരിധിയിലെ വൈദ്യുതി മീറ്റർ റീഡിംഗ് വൈകുന്നത് മൂലം ഉയർന്ന സ്ലാബിലേക്ക് മാറേണ്ടിവരുന്നതും അമിത ബില്ല് ഈടാക്കുന്നതും മൂലം ഉപഭോക്താക്കൾ സാമ്പത്തിക പ്രതിസന്ധിയിലാണ്. കൃത്യമായ ഇടവേളകളിൽ നടക്കേണ്ട മീറ്റർ റീഡിംഗ്, കഴിഞ്ഞ ബില്ലിംഗ് സൈക്കിളിൽ പത്ത് ദിവസത്തിലധികം വൈകിയാണ് നടന്നത്. ഇത് കുടുംബ ബഡ്ജറ്റിനെ താളംതെറ്റിച്ചു. വൈകിയ ദിവസങ്ങളിലെ യൂണിറ്റുകൾ ആനുപാതികമായി കുറച്ച് സ്ലാബ് നിരക്കിൽ ഇളവ് നൽകി ബില്ലുകൾ പുനഃക്രമീകരിക്കാൻ നടപടി സ്വീകരിക്കണമെന്നും സി.പി.ഐ തൃശൂർ മണ്ഡലം സെക്രട്ടറി അഡ്വ. കെ.ബി. സുമേഷ് ആവശ്യപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL