SignIn
Kerala Kaumudi Online
Saturday, 20 June 2026 4.57 AM IST

നീറ്റ്-യുജി പുനഃപരീക്ഷ ഞായറാഴ്ച; സുരക്ഷാ പരിശോധനയുടെ ഭാഗമായി നാളെ രാജ്യവ്യാപകമായി മോക്ക് ഡ്രിൽ

READ ENGLISH VERSION
neet-ug-exam

ന്യൂഡൽഹി: മെഡിക്കൽ പ്രവേശനത്തിനായുള്ള നീറ്റ് യുജി പുനഃപരീക്ഷ നടക്കുന്നതിന്റെ ഭാഗമായി നാളെ രാജ്യവ്യാപകമായി മോക്ക് ഡ്രിൽ സംഘടിപ്പിക്കുമെന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി അറിയിച്ചു. സുരക്ഷാ പരിശോധനയുടെ ഭാഗമായാണ് മാേക്ഡ്രിൽ സംഘടിപ്പിക്കുന്നത്. മറ്റനാൾ നടക്കുന്ന പരീക്ഷയ്ക്കായി എല്ലാവിധ സജ്ജീകരണങ്ങളും പൂർത്തിയായതായി എൻടിഎ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. പരീക്ഷാ സാമഗ്രികൾ അതീവ സുരക്ഷിതമായി കേന്ദ്രങ്ങളിൽ എത്തിക്കാൻ ജില്ലാ ഭരണകൂടങ്ങൾ, പൊലീസ് സേന, പ്രത്യേക എസ്‌കോർട്ട് സംഘങ്ങൾ എന്നിവരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണി മുതൽ വൈകിട്ട് 5.15 വരെയാണ് പരീക്ഷ നടക്കുക. ഓഫ്‌ലൈൻ രീതിയിലാണ് പരീക്ഷ. ഇന്ത്യയിലെ 551 നഗരങ്ങളിലും വിദേശത്തെ 14 നഗരങ്ങളിലുമായി 22.79 ലക്ഷത്തിലധികം ഉദ്യോഗാർത്ഥികളാണ് ഇത്തവണ പുനഃപരീക്ഷ എഴുതുന്നത്. ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട അർഹരായ ഉദ്യോഗാർത്ഥികൾക്ക് വൈകിട്ട് 6:20 വരെ പരീക്ഷ എഴുതാൻ സമയം അനുവദിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, NTA, NEETUG, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360