
കണ്ണൂർ: വളപട്ടണത്ത് ഉത്സവ രാവൊരുക്കി ഖത്തർ - സ്വീറ്റ്സർലാഡ് പോരാട്ടം. ലോകകപ്പ് ഫുട്ബോളിൽ ഖത്തർ ടീമിനുവേണ്ടി കണ്ണൂർ സ്വദേശി തഹ്സീൻ മുഹമ്മദ് ജംഷീദിന്റെ അരങ്ങേറ്റം വൻ ആഘോഷമാക്കി ബന്ധുക്കളും സ്പോർട്സ് പ്രേമികളും. വളപട്ടണം കമ്മ്യൂണിറ്റി ഹാളിൽ മുന്നൂറോളം പേർക്ക് ഒരുമിച്ചിരുന്ന് കളികാണാൻ കഴിയുന്ന ബിഗ് സ്ക്രീൻ ഇന്നലെ രാത്രി 9ന് പ്രമുഖ വ്യവസായികളായ കെ.എൽ ഉവൈസ്, ടി. നാരായണൻ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. തഹ്സിന്റെ അടുത്ത ബന്ധുക്കളായ സാബിറ, ജസീം തുടങ്ങിയവരും തിങ്ങിനിറഞ്ഞ ഹാളിൽ കളി കാണാനെത്തിയിരുന്നു. കഴിഞ്ഞ ദിവസം ടീം തഹ്സിൻ വളപട്ടണം കൂട്ടായ്മയുടെ നേതൃത്വത്തിൽ ഘോഷയാത്രയും നടത്തിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |