
തിരുവനന്തപുരം: കേരളത്തിന്റെ 51-ാം ചീഫ് സെക്രട്ടറിയായി ആഭ്യന്തര വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹയെ നിയമിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു.
1992 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനും ബീഹാർ സ്വദേശിയുമാണ്. 2028 സെപ്തംബർ വരെ കാലാവധിയുണ്ട്. ചീഫ്സെക്രട്ടറി എ. ജയതിലക് ജൂൺ 30ന് വിരമിക്കും. കേരള കേഡറിലെ സീനിയോറിറ്റി പരിഗണിച്ചാണ് സിൻഹയെ നിയമിക്കുന്നത്.
കെ.ആർ. ജ്യോതിലാലിനെയും പരിഗണിച്ചിരുന്നു. വിവാദമൊഴിവാക്കാൻ മുതിർന്ന ഉദ്യോഗസ്ഥനെ നിയമിക്കുകയാണെന്ന് മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. സിൻഹയേക്കാൾ സീനിയറായ രാജുനാരായണസ്വാമി സർവീസിലുണ്ടെങ്കിലും സസ്പെൻഷനെത്തുടർന്ന് സ്ഥാനക്കയറ്റം തടയപ്പെട്ടിരുന്നു.
പ്രിൻസിപ്പൽ സെക്രട്ടറി ഗ്രേഡേയുള്ളൂ. കേന്ദ്രഡെപ്യൂട്ടേഷനിലുള്ള മനോജ് ജോഷിയടക്കം തിരിച്ചെത്താൻ താത്പര്യം പ്രകടിപ്പിച്ചിരുന്നില്ല.
2023 മുതൽ ആഭ്യന്തര, വിജിലൻസ്, ജയിൽ വകുപ്പുകളുടെ ചുമതല സിൻഹയ്ക്കാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |