തിരുവനന്തപുരം: വാഹനാപകടങ്ങൾക്ക് ഇടയാക്കുന്ന സാഹചര്യങ്ങൾ കണ്ടെത്താനും തുടർ അപകടങ്ങൾ ഒഴിവാക്കാനുള്ള നിർദേശങ്ങൾക്കുമായി സംസ്ഥാനത്ത് പോസ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ടീം രൂപീകരിക്കും.
എല്ലാ ജില്ലകളിലും പ്രത്യേക സംഘമുണ്ടാകും.ഇവർ അപകട സ്ഥലങ്ങൾ പരിശോധിച്ച് നിർദേശങ്ങൾ സമർപിക്കും. രണ്ടോ അതിലധികമോ മരണമുണ്ടാകുന്ന അപകടങ്ങളാണ് പരിശോധിക്കുക. ഭാവിയിൽ സമാനമായ അപകടങ്ങൾ ഉണ്ടാകാതിരിക്കാനുള്ള മുൻ കരുതലുകളും ശാസ്ത്രീയ പ്രതിരോധ മാർഗങ്ങളും
നിർദ്ദേശിക്കും. ഡ്രൈവറുടെ പിഴവ്, വാഹനത്തിന്റെ സാങ്കേതിക തകരാർ, റോഡിന്റെ പോരായ്മ എന്നിവ വിലയിരുത്തും.മോട്ടോർ വാഹന വകുപ്പ്, പൊലീസ്, പൊതുമാരമത്ത്, ദേശീയപാത, റോഡ് സേഫ്ടി, അംഗങ്ങൾ സമിതിയിലുണ്ടാകും. കൊട്ടാരക്കരയിൽ ടിപ്പർ അപകടത്തിൽ മൂന്നു പേർ മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |