SignIn
Kerala Kaumudi Online
Thursday, 25 June 2026 3.12 AM IST

എൻ.ആർ.എസ്.ബാബുവിന്റെ വിയോഗം ഒരു  കാലഘട്ടത്തിന്റെ അവസാനം: മന്ത്രി മുരളീധരൻ

km

തി​രു​വ​ന​ന്ത​പു​രം​:​ ​എ​ൻ.​ആ​ർ.​എ​സ്.​ബാ​ബു​വി​ന്റെ​ ​വി​യോ​ഗത്തോടെ​ ​ഒ​രു​ ​കാ​ല​ഘ​ട്ട​മാണ്​ ​അ​വ​സാ​നിക്കുന്നതെന്ന് ​ആ​രോ​ഗ്യ​മ​ന്ത്രി​ ​കെ.​മു​ര​ളീ​ധ​ര​ൻ​ ​അ​നു​സ്മ​രി​ച്ചു.​ ​​കേ​ര​ള​കൗ​മു​ദി​ ​ഡെ​പ്യൂ​ട്ടി​ ​എ​ഡി​റ്റ​റും​ ​ബ്യൂ​റോ​ ​ചീ​ഫു​മാ​യി​രു​ന്ന​ ​എ​ൻ.​ആ​ർ.​എ​സ്.​ബാ​ബു​വി​ന്റെ​ ​അ​നു​സ്മ​ര​ണ​ ​സ​മ്മേ​ള​നം​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം. തലസ്ഥാനത്തെ വാ​ക്കേ​ഴ്സ് ​ക്ല​ബ്ബിന്റെ ആഭിമുഖ്യത്തിലായിരുന്നു​ ​യോഗം.
മാ​ദ്ധ്യ​മ​രം​ഗ​ത്ത് ​അ​ന്വേ​ഷ​ണാ​ത്മ​ക​ ​പ​ത്ര​പ്ര​വ​ർ​ത്ത​ന​ത്തി​ന് ​തു​ട​ക്ക​മി​ട്ട​ ​എ​ൻ.​ആ​ർ.​എ​സ്.​ബാ​ബു​വി​ന്റെ​ ​വ​നം​കൊ​ള്ള​ ​റി​പ്പോ​ർ​ട്ട്,​​​ ​ത​ന്റെ​ ​പി​താ​വ് ​കെ.​ക​രു​ണാ​ക​ര​ന്റെ​ ​മ​ന്ത്രി​സ​ഭാ​കാ​ല​ത്ത് ​വ​ലി​യ​ ​കോ​ളി​ള​ക്കം​ ​സൃ​ഷ്ടി​ച്ചി​രു​ന്നു.​ ​പി​ന്നീ​ട് ​വ​നം​ ​മ​ന്ത്രി​ ​ഡോ.​ ​കെ.​ജി.​അ​ടി​യോ​ടി​യു​ടെ​ ​രാ​ജി​ക്കു​വ​രെ​ ​അ​ത് ​കാ​ര​ണ​മാ​യി.​ ​വാ​ർ​ത്ത​ ​റി​പ്പോ​ർ​ട്ട് ​ചെ​യ്ത​ ​കേ​ര​ള​ കൗ​മു​ദി​ക്കെ​തി​രെ​ ​കേ​സ് ​കൊ​ടു​ക്ക​ണോ​ ​എ​ന്ന​തി​ലു​ണ്ടാ​യ​ ​ര​ണ്ട​ഭി​പ്രാ​യം​ ​കോ​ൺ​ഗ്ര​സി​ൽ​ ​ഗ്രൂ​പ്പി​സ​ത്തി​ന് ​തു​ട​ക്ക​മി​ട്ടെ​ന്നും​ ​കെ.​ ​മു​ര​ളീ​ധ​ര​ൻ​ ​പ​റ​ഞ്ഞു.
വാ​ർ​ത്ത​ക​ൾ​ ​എ​ങ്ങ​നെ​ ​സ്വാ​ധീ​നം​ ​ചെ​ലു​ത്തു​മെ​ന്ന് ​മാ​ദ്ധ്യ​മ​ ​വി​ദ്യാ​ർ​ത്ഥി​ക​ളെ​ ​ബോ​ദ്ധ്യ​പ്പെ​ടു​ത്തി​യി​രു​ന്ന​ ​അ​ദ്ധ്യാ​പ​ക​നാ​യി​രു​ന്നു​ ​എ​ൻ.​ആ​ർ.​എ​സ്.​ബാ​ബു​വെ​ന്ന് ​മ​ന്ത്രി​ ​എം.​ലി​ജു​ ​പ​റ​ഞ്ഞു.​ ​മ​റ്റാ​രും​ ​പ്ര​തി​പാ​ദി​ക്കാ​ത്ത​ ​കാ​ര്യ​ങ്ങ​ൾ​ ​ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്ന​ ​പ​ത്ര​പ്ര​വ​ർ​ത്ത​ക​നും​ ​ന​ല്ലൊ​രു​ ​ഗാ​യ​ക​നും​ ​ഗ്ര​ന്ഥ​ക​ർ​ത്താ​വു​മാ​ണ് ​വി​ട​വാ​ങ്ങി​യ​തെ​ന്ന് ​ച​ട​ങ്ങി​ൽ​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ച​ ​കോ​ൺ​ഗ്ര​സ് ​നേ​താ​വ് ​എം.​എം.​ഹ​സ​ൻ​ ​വ്യ​ക്ത​മാ​ക്കി. ​ ഡോ.​ ​എം.​ആ​ർ.​ത​മ്പാ​ൻ​ ​സ്വാ​ഗ​തം​ ​പ​റ​ഞ്ഞു.​ ​മു​ൻ​മ​ന്ത്രി​മാ​രാ​യ​ ​എം.​വി​ജ​യ​കു​മാ​ർ,​ ​സി.​ദി​വാ​ക​ര​ൻ, കോൺ​ഗ്രസ് നേതാക്കളായ ​ശ​ര​ത് ​ച​ന്ദ്ര​പ്ര​സാ​ദ്,​ ​പാ​ലോ​ട് ​ര​വി,​​​ ​കേ​ര​ള​ ​കൗ​മു​ദി​ ​ന്യൂ​സ് ​എ​ഡി​റ്റ​ർ​ ​ഡോ.​ ​ഇ​ന്ദ്ര​ബാ​ബു,​ ​വ​യ​ലാ​ർ​ ​ഗോ​പ​കു​മാ​ർ,​സി.​റ​ഹീം,​​​ എ​ൻ.​ആ​ർ.​എ​സ്.​ബാ​ബു​വി​ന്റെ​ ​പേ​ര​ക്കു​ട്ടി​ ​ആ​ർ​ച്ച​ ​എ​ന്നി​വ​ർ​ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA