SignIn
Kerala Kaumudi Online
Thursday, 25 June 2026 3.51 AM IST

വനാവകാശ നിയമം പൂർണ്ണമായി നടപ്പിലാക്കും

kerala-assembly

തിരുവനന്തപുരം: വനാവകാശ നിയമം സംസ്ഥാനത്ത് പൂർണ്ണമായി നടപ്പിലാക്കുമെന്ന് മന്ത്രി കെ.എ.തുളസി നിയമസഭയെ അറിയിച്ചു. ഇതു വരെ 39043.58 ഏക്കർ ഭൂമിയ്ക്കായി 29523 വ്യക്തിഗത വനാവകാശങ്ങൾ വിതരണം ചെയ്തു. 284 സാമൂഹിക അവകാശങ്ങൾ രേഖാമൂലം 788316.14 ഏക്കർ ഭൂമിക്കായി നൽകിയിട്ടുണ്ട്.

വനാവകാശ നിയമ പ്രകാരം വ്യക്തിഗത വനാവകാശരേഖ അനുവദിച്ചിട്ടുള്ള പട്ടികവർഗ്ഗ സങ്കേതങ്ങൾ, ഊരുകൾ (ഫോറസ്റ്റ് വില്ലേജ് ) എന്നിവ റവന്യൂ വില്ലേജുകളായി പരിവർത്തനം ചെയ്യുന്നതിന് ജില്ലാ കളക്ടർമാരെ ചുമതലപ്പെടുത്തി. നിയമം പൂർണ്ണമായി നടപ്പിലാക്കുന്നതിന് കേന്ദ്ര പദ്ധതി പ്രകാരം ജില്ലാ തലങ്ങളിൽ 9 എഫ്.ആർ.എ. സെല്ലുകൾ രൂപീകരിച്ചിട്ടുണ്ട്.

സംസ്ഥാനത്തെ ഭൂരഹിത പട്ടികവർഗ്ഗ കുടുംബങ്ങൾക്ക് വിവിധ പദ്ധതികളിലൂടെ അനുവദിക്കുന്ന ഭൂമിക്ക് നൽകുന്ന കൈവശാവകാശ രേഖ, പട്ടയം എന്നിവയിൽ ഭൂമി വിൽക്കാനോ അന്യാധീനപ്പെടുത്താനോ പാടില്ലെന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

 ക​ർ​ഷ​ക​ർ​ക്ക് ​പ​ലിശ ര​ഹി​ത​ ​വാ​യ്പ

വ​ന​മേ​ഖ​ല​യി​ലെ​ ​ക​ർ​ഷ​ക​ർ​ക്ക് ​പ​ലി​ശ​ ​ര​ഹി​ത​ ​വാ​യ്പ​ ​ന​ൽ​കു​ന്ന​ ​കാ​ര്യം​ ​സ​ർ​ക്കാ​ർ​ ​ആ​ലോ​ചി​ക്കു​മെ​ന്നു​ ​മ​ന്ത്രി​ ​ഷി​ബു​ ​ബേ​ബി​ ​ജോ​ൺ.​വ​ന്യ​മൃ​ഗ​ ​ശ​ല്യം​ ​ത​ട​യു​ന്ന​തി​ന് ​വ​നം​ ​വ​കു​പ്പ് ​നി​ർ​മ്മി​ക്കു​ന്ന​ ​സോ​ളാ​ർ​ ​വേ​ലി​ക​ളു​ടെ​ ​പ​രി​പാ​ല​നം​ ​പ​ഞ്ചാ​യ​ത്തു​ക​ളെ​ ​ഏ​ൽ​പ്പി​ക്ക​ന്ന​ ​കാ​ര്യ​വും​ ​പ​രി​ഗ​ണ​ന​യി​ലാ​ണെ​ന്ന് ​മ​ന്ത്രി​ ​നി​യ​മ​സ​ഭ​യി​ൽ​ ​അ​റി​യി​ച്ചു.

 സ​മ​ഗ്ര​ ​ജ​ല​ന​യം ആ​വി​ഷ്ക​രി​ക്കും

സം​സ്ഥാ​ന​ത്ത് ​സ​മ​ഗ്ര​ ​ജ​ല​ന​യം​ ​ആ​വി​ഷ്‌​ക​രി​ക്കു​മെ​ന്ന് ​മ​ന്ത്രി​ ​മോ​ൻ​സ് ​ജോ​സ​ഫ് ​അ​റി​യി​ച്ചു.​അ​തി​ൽ​ ​ശു​ദ്ധ​ജ​ല​ ​ല​ഭ്യ​ത​ ​ഉ​റ​പ്പാ​ക്കാ​നാ​വ​ശ്യ​മാ​യ​ ​എ​ല്ലാ​ ​കാ​ര്യ​ങ്ങ​ളും​ ​പ​രി​ഗ​ണി​ക്കും.​ ​മ​ല​ബാ​റി​ൽ,​ ​ജ​ല​ ​അ​തോ​റി​ട്ടി​യു​ടെ​ ​കി​ഡ്ക് ​മു​ഖേ​ന​യു​ള്ള​ ​കു​പ്പി​വെ​ള്ള​ ​വി​ത​ര​ണ​ത്തി​ന് ​കോ​ഴി​ക്കോ​ട് ​കേ​ന്ദ്രീ​ക​രി​ച്ച് ​ഉ​ൽ​പാ​ദ​ന​ ​യൂ​ണി​റ്റ് ​തു​ട​ങ്ങും.​ ​ജ​ല​ ​അ​തോ​റി​ട്ടി​ ​വ​ഴി​ ​കു​ടി​വെ​ള്ള​ ​വി​ത​ര​ണം​ ​ചെ​യ്ത​തി​ലെ​ ​അ​ധി​ക​ ​ബി​ൽ​ ​പ്ര​ശ്നം​ ​പ​രി​ഹ​രി​ക്കാ​ൻ​ ​അ​ദാ​ല​ത്ത് ​സം​ഘ​ടി​പ്പി​ക്കും.​ ​കു​ടി​ശി​ക​ ​അ​ട​ക്കാ​ൻ​ ​ക​ഴി​വി​ല്ലാ​ത്ത​ ​പാ​വ​പ്പെ​ട്ട​വ​രെ​ ​സ​ഹാ​യി​ക്കു​ന്ന​ ​കാ​ര്യ​ത്തി​ൽ​ ​മു​ഖ്യ​മ​ന്ത്രി​യു​മാ​യി​ ​കൂ​ടി​യാ​ലോ​ചി​ച്ച് ​തീ​രു​മാ​ന​മെ​ടു​ക്കും.
ജ​ൽ​ ​ജീ​വ​ൻ​ ​മി​ഷ​ൻ​ ​പ​ദ്ധ​തി​യി​ൽ​ ​ഗ്രാ​മീ​ണ​ ​മേ​ഖ​ല​യി​ൽ​ ​എ​ല്ലാ​ ​വീ​ടു​ക​ൾ​ക്കും​ ​കു​ടി​വെ​ള്ള​ ​ക​ണ​ക്ഷ​ൻ​ ​ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​യി​ 44,714.79​ ​കോ​ടി​യു​ടെ​ ​ഭ​ര​ണാ​നു​മ​തി​ ​ല​ഭി​ച്ചു.​ ​വി​വി​ധ​ ​സ്‌​കീ​മു​ക​ളി​ലാ​യി​ 5,546​ ​വ​ർ​ക്ക് ​പാ​ക്കേ​ജു​ക​ളാ​യി​ ​ന​ട​പ്പി​ലാ​ക്കി​ ​വ​രു​ന്ന​ ​പ​ദ്ധ​തി​യി​ൽ​ 3,458​ ​പ്ര​വൃ​ത്തി​ക​ൾ​ ​പൂ​ർ​ത്തി​യാ​യി.​ 1,490​ ​പ്ര​വൃ​ത്തി​ക​ളുംഅ​മൃ​ത് ​പ​ദ്ധ​തി​യും​ ​പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും​ ​മ​ന്ത്രി പ​റ​ഞ്ഞു.പൈ​പ്പു​ക​ൾ​ ​സ്ഥാ​പി​ക്കു​ന്ന​തി​നും​ ​അ​റ്റ​ക്കു​റ്ര​പ​ണി​ക്കു​മാ​യി​ ​റോ​ഡ് ​വെ​ട്ടി​ക്കു​ഴി​ക്കു​മ്പോ​ൾ​ ​റീ​ടാ​ർ​ ​ചെ​യ്യേ​ണ്ട​ ​തു​ക​യും​ ​ഈ​ടാ​ക്കു​ന്ന​ത് ​ക​ർ​ശ​ന​മാ​ക്കും.

 ബി​ട്യു​മി​ൻ​:​ ​ക​രാർ തു​ക​ ​കൂ​ട്ടും

ബി​ട്യു​മി​ൻ​ ​വി​ല​ ​വ​ർ​ദ്ധ​ന​വി​ന് ​ആ​നു​പാ​തി​ക​മാ​യി​ ​പ​ദ്ധ​തി​ക​ളി​ലെ​ ​ക​രാ​ർ​ ​തു​ക​യി​ൽ​ ​വ​ർ​ദ്ധ​ന​ ​വ​രു​ത്തു​ന്ന​ത് ​മ​ന്ത്രി​സ​ഭാ​ ​യോ​ഗം​ ​തീ​രു​മാ​നി​ക്കു​മെ​ന്ന് ​മ​ന്ത്രി​ ​പി.​കെ.​ബ​ഷീ​ർ​ ​നി​യ​മ​സ​ഭ​യി​ൽ​ ​പ​റ​ഞ്ഞു.​ ​മു​ൻ​പ് 55000​ ​രൂ​പ​യാ​യി​രു​ന്ന​ ​ബി​ട്യു​മി​ന് 1.04​ ​ല​ക്ഷം​ ​രൂ​പ​ ​വ​രെ​യെ​ത്തി.​ ​ഇ​പ്പോ​ൾ​ 88000​ ​രൂ​പ​യാ​ണ്.​ ​റോ​ഡ് ​പ​ണി​ക​ൾ​ ​മ​ൺ​സൂ​ൺ​ ​ക​ഴി​ഞ്ഞ് ​ഒ​ക്ടോ​ബ​റോ​ടെ​ ​പു​ന​രാ​രം​ഭി​ക്കു​മെ​ന്നും​ ​പി.​പ്ര​സാ​ദി​ന്റെ​ ​ശ്ര​ദ്ധ​ ​ക്ഷ​ണി​ക്ക​ലി​ന് ​മ​ന്ത്രി​ ​മ​റു​പ​ടി​ ​ന​ൽ​കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ASSEMBLY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA