ഒറ്റപ്പാലം: പാഠപുസ്തക വിതരണത്തിൽ വീഴ്ച വരുത്തിയെന്ന ആറാം ക്ലാസുകാരിയുടെ പരാതിയിൽ അദ്ധ്യാപികയെ സ്ഥലംമാറ്റി സർക്കാർ ഉത്തരവ്. ഒറ്റപ്പാലം ഈസ്റ്റ് ഗവ.ഹയർസെക്കൻഡറി അദ്ധ്യാപിക പി.ബിന്ദു മോളെയാണ് തൃത്താല ആനക്കര ഗവ. ഹൈസ്‌കൂളിലേക്ക് സ്ഥലം മാറ്റിയത്. ഇന്നലെ രാവിലെയാണ് പാഠപുസ്തകം കിട്ടിയില്ലെന്ന് കാണിച്ച് വിദ്യാർത്ഥി വാട്‌സാപ്പിലൂടെ നേരിട്ട് വിദ്യാഭ്യാസ മന്ത്രിക്ക് പരാതി അയച്ചത്. തുടർന്ന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ നേതൃത്വത്തിൽ അന്വേഷണം നടത്തുകയും നടപടിയെടുക്കുകയും ആയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |