SignIn
Kerala Kaumudi Online
Saturday, 20 June 2026 2.45 AM IST

ജെൻസിക്ക് കരുതലുമായി പൂക്കി മുഖ്യമന്ത്രി

READ ENGLISH VERSION

തിരുവനന്തപുരം: ജെൻസിയ്ക്കു കരുതലായി 'പൂക്കി മുഖ്യമന്ത്രി' എന്നു കൂടി അറിയപ്പെടുന്ന വി.ഡി സതീശന്റെ കന്നി ബ‌ഡ്ജറ്റ്. റോബോട്ടിക്സ്,ഡാറ്റാ സയൻസ്,ഇന്റർനെറ്റ് ഒഫ് തിംഗ്സ് (IoT),വെർച്വൽ റിയാലിറ്റി (VR) തുടങ്ങിയ മേഖലകളിലെ മുന്നേറ്റങ്ങൾ ജെൻസികൾ ഏറ്റവും വേഗത്തിൽ സ്വീകരിക്കുകയും പ്രയോജനപ്പെടുത്തുകയും ചെയ്യുന്നുണ്ട്. അതിനാൽ ഡിജിറ്റൽ ധാർമ്മികത,സ്വകാര്യതയുടെ സംരക്ഷണം,സൈബർ സുരക്ഷ,മാനുഷിക മൂല്യങ്ങൾ തുടങ്ങിയവയ്ക്ക് പ്രാധാന്യം നൽകുമെന്ന് ബഡ്ജറ്റിൽ വ്യക്തമാക്കുന്നു.

സ്റ്റാർട്ടപ്പുകൾ,ഇന്നവേഷൻ ഹബ്ബുകൾ,ഗവേഷണ കേന്ദ്രങ്ങൾ,സ്മാർട്ട് വ്യവസായങ്ങൾ എന്നിവ വികസിപ്പിക്കാൻ യുവതലമുറയുടെ സൃഷ്ടിപരമായ കഴിവുകളും സാങ്കേതിക മികവുകളും ഒരുമിപ്പിക്കും. ഭാവി സമ്പത്ത് വ്യവസ്ഥയുടേയും വ്യവസായങ്ങളുടേയും പ്രധാനചാലക ശക്തിയായി 50 കോടിയാണ് ബഡ്‌ജറ്റിൽ നീക്കിവച്ചത്. ബഡ്ജറ്റിലെ സാങ്കേതിക വിദ്യാരംഗത്തെ പ്രഖ്യാപനങ്ങളും ജെൻസിയെ മുന്നിൽ കണ്ടാണ്. ശാസ്ത്ര സേവനങ്ങൾക്കും ഗവേഷണത്തിനുമായി 205.18 കോടി പ്രഖ്യാപിച്ചു

സ്‌പേസ് പാർക്ക്

സാറ്റലൈറ്റ് ടെക്‌നോളജിക്ക് ഊന്നൽ നൽകിയുള്ള ഗവേഷണ സ്ഥാപനങ്ങൾ ആരംഭിക്കും.

സ്വകാര്യ സാറ്റലൈറ്റ് നിർമ്മാണ/വിക്ഷേപണ സ്ഥാപനങ്ങൾക്ക് പ്രോത്സാഹനം. ഇവർക്കായി ഭൂമി ലഭ്യമാക്കും. സ്‌പേസ് പാർക്കിന്റെ പ്രവർത്തനങ്ങൾക്ക് 5 കോടി.

 കോഴിക്കോട് സൈബർ പാർക്കിനെ കൊച്ചി ഇൻഫോ പാർക്കിന്റെയും തിരുവനന്തപുരം ടെക്‌നോപാർക്കിന്റെയും നിലവാരത്തിലേക്ക് ഉയർത്തും

ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങളിൽ ഗവേഷണ പ്രവർത്തനങ്ങൾക്ക് പ്രാമുഖ്യം ലഭിക്കുന്ന വിധത്തിൽ പുനഃസംഘടിപ്പിക്കും.

ജവഹർലാൽ നെഹ്‌റു സെന്റർ ഫോർ സയന്റിഫിക് ടെംബർ പദ്ധതിക്ക് 25 കോടി

എം.ടി കൾച്ചറൽ

പാർക്കിലും

പുതുതലമുറയിലെ കുട്ടികളുടെ ഷോർട്ട് ഫിലിമുകളും ഡോക്യുമെന്ററികളും പ്രദർശിപ്പിക്കുന്നതിനും നൃത്ത,സംഗീത പരിപാടികൾ അവതരിപ്പിക്കുന്നതിനും നിർദ്ദിഷ്ട എം.ടി കൾച്ചറൽ പാർക്കിൽ ഇടമൊരുക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VDSATHEESAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA