SignIn
Kerala Kaumudi Online
Sunday, 14 June 2026 3.52 AM IST

ഡോ.പി പുകഴേന്തി ചീഫ് വൈൽഡ് ലൈഫ് വാർഡൻ

തിരുവനന്തപുരം: ഐ.എ.എസ്, ഐ.പി.എസ് മാറ്റങ്ങൾക്ക് പിന്നാലെ വനം വകുപ്പിന്റെ തലപ്പത്തും അഴിച്ചുപണി. പി.സി.സി.എഫ് തലത്തിലാണ് മാറ്റം. ആസൂത്രണ ചുമതലയുണ്ടായിരുന്ന ഡോ.പി.പുകഴേന്തി ചീഫ് വൈൽഡ് ലൈഫ് വാർഡനാകും. നിലവിലെ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഡോ.പ്രമോദ് ജി.കൃഷ്ണനെ സോഷ്യൽ ഫോറസ്ട്രിയിലേക്ക് മാറ്റും. ഡെപ്യൂട്ടേഷൻ കഴിഞ്ഞ് മടങ്ങിയെത്തിയ ദീപക് മിശ്രയ്ക്ക് ആസൂത്രണ ചുമതല നൽകും. ബജറ്റ് വിഭാഗത്തിലേക്ക് ചന്ദ്രശേഖറിനെയും അഡ്മിനിസ്ട്രേഷൻ വിഭാഗത്തിലേക്ക് ജസ്റ്റിൻ മോഹനെയും മാറ്റും. ഇതുസംബന്ധിച്ച ഉത്തരവ് തിങ്കളാഴ്ചയുണ്ടാകും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WILD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA