
കേന്ദ്രം പ്രഖ്യാപിച്ച ബ്ലൂ ഇക്കോണമി നയത്തിനെതിരെ കേരളത്തിൽ മത്സ്യത്തൊഴിലാളി കോൺഗ്രസിന്റെ നേതൃത്വത്തിൽ അടക്കം പ്രക്ഷോഭം നടക്കുന്ന പശ്ചാത്തലത്തിലാണ് കേരളത്തിലും ബ്ലൂ ഇക്കണോമി പ്രഖ്യാപനം നടത്തിയിരിക്കുന്നത്. മേഖലയിലെ പ്രശ്നങ്ങൾ സംബന്ധിച്ചോ വികസനപ്രവർത്തനങ്ങളെ സംബന്ധിച്ചോ തൊഴിലാളി സംഘടനകളുമായി ചർച്ചപോലും നടത്താതെയാണ് പ്രഖ്യാപനങ്ങൾ നടത്തിയിരിക്കുന്നത്. ഇത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്. കഴിഞ്ഞ ജനുവരി 29ന് എൽഡിഎഫ് സർക്കാർ പ്രഖ്യാപിച്ച ബഡ്ജറ്റിൽ 239.1 2 കോടി രൂപയായിരുന്നു മത്സ്യ മേഖലയുടെ വിഹിതം. പുതിയ ബഡ്ജറ്റിൽ അത് 200.99 കോടിയായി കുറഞ്ഞു. മണ്ണെണ്ണ സബ്സിഡി 75 രൂപ ആക്കിയത് തികച്ചും അപര്യാപ്തമാണ്
-ചാൾസ് ജോർജ്
സംസ്ഥാന പ്രസിഡന്റ്
കേരള മത്സ്യത്തൊഴിലാളി ഐക്യവേദി (ടി.യു.സി.ഐ)
കേരളത്തിലെ മത്സ്യത്തൊഴിലാളികൾക്ക് ഏറെ പ്രത്യാശ നൽകുന്നതാണ് പുതിയ ബഡ്ജറ്റ്. മണ്ണെണ്ണയ്ക്ക് 75 രൂപ സബ്സിഡിയാക്കിയത് വലിയ ആശ്വാസമാണ്. മത്സ്യത്തൊഴിലാളി ഭവന പദ്ധതി, ഇഷ്വറൻസ് പരിരക്ഷ എന്നിവയെല്ലാം മത്സ്യത്തൊഴിലാളികളുടെ ജീവിത നിലവാരം ഉയർത്തും. ബ്ലൂ ഇക്കണോമി പദ്ധതി മേഖലയെ തകർക്കില്ല എന്ന വിശ്വാസമുണ്ട്. പദ്ധതിയിലൂടെ എന്താണ് ഉദ്ദേശിക്കുന്നതെന്ന് മനസിലാക്കിയ ശേഷം പ്രതികരിക്കും.
-എ.ആർ. കണ്ണൻ
സംസ്ഥാന ജനറൽ സെക്രട്ടറി
മത്സ്യത്തൊഴിലാളി കോൺഗ്രസ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |