ചാത്തന്നൂർ: പാരിപ്പള്ളി ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തിൽ, നടൻ സലിംകുമാറിനെ അനുസ്മരിച്ചു. അനുസ്മരണയോഗം നാടക പ്രവർത്തകൻ സുവർണൻ പരവൂർ ഉദ്ഘാടനം ചെയ്തു. ഫിലിം സൊസൈറ്റി സെക്രട്ടറി ഡി. അഷറഫുദ്ദീൻ, ഫെഡറേഷൻ ഒഫ് ഫിലിം സൊസൈറ്റിസ് ഒഫ് ഇന്ത്യ കേരള റീജിയൻ കൺവീനർ എൻ. സതീശൻ, പുഷ്കിൻ ലാൽ, ഗണേശ് ഗ്രന്ഥശാല സെക്രട്ടറി ജി.സദാനന്ദൻ, അജിത് തുടങ്ങിയവർ സംസാരിച്ചു. സലിംകുമാറിന് ദേശീയ അവാർഡ് ലഭിച്ച ആദാമിന്റെ മകൻ അബു എന്ന സിനിമയുടെ പ്രദർശനവും സംഘടിപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |