SignIn
Kerala Kaumudi Online
Saturday, 20 June 2026 2.46 AM IST

അയ്യങ്കാളി മെമ്മോറിയൽ സ്‌കോളർഷിപ്പ്

കൊല്ലം: പട്ടികവർഗ്ഗ വികസന വകുപ്പിന്റെ അയ്യങ്കാളി മെമ്മോറിയൽ ടാലന്റ് സെർച്ച് ആൻഡ് ഡെവലപ്‌​മെന്റ് പദ്ധതി പ്രകാരം 2026-​27 വർഷത്തെ സ്‌​കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. അഞ്ച്, എട്ട് ക്ലാസുകളിൽ പഠിക്കുന്ന സമർത്ഥരായ പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. അപേക്ഷകർ നാല്, ഏഴ് ക്ലാസുകളിലെ വാർഷിക പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും 'എ' ഗ്രേഡ് ലഭിച്ചവരും സർക്കാർ/ എയ്ഡഡ് സ്​കൂളുകളിൽ പഠിക്കുന്നവരുമായിരിക്കണം. വാർഷിക വരുമാനം ഒരു ലക്ഷത്തിൽ കവിയരുത്. ജാതി, വരുമാന സർട്ടിഫിക്കറ്റുകൾ, ആധാർ, ബാങ്ക് പാസ്ബുക്ക് പകർപ്പ്, സ്​കൂൾ എച്ച്.എം സാക്ഷ്യപ്പെടുത്തിയ മാർക്ക് ലിസ്റ്റ് എന്നിവ സഹിതം ജൂലായ് 15​നകം പുനലൂരിലെ ജില്ലാ പട്ടികവർഗ്ഗ വികസന ആഫീസിലോ കുളത്തുപ്പുഴ, ആലപ്പുഴ ട്രൈടബൽ എക്സ്റ്റൻഷൻ ഓഫീസുകളിലോ അപേക്ഷ സമർപ്പിക്കണം. ഫോൺ: 0475​2222353, 9496070347.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL