പട്ടത്താനം: പട്ടത്താനം ഗവ. എസ്.എൻ.ഡി.പി യു.പി സ്കൂളിൽ വായന വാരാഘോഷത്തോടനുബന്ധിച്ച് വിജ്ഞാന വൃക്ഷം തയ്യാറാക്കി കുട്ടികൾ. ഗാനരചയിതാവ് മഹേഷ് ഗോപാൽ ഉദ്ഘാടനം നിർവഹിച്ചു. കൊല്ലം ജില്ലാ ട്രഷറി റിട്ട. ഓഫീസർ ഉണ്ണിക്കൃഷ്ണൻ നായർ സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ സംഭാവന ചെയ്തു. സ്കൂൾ മാതൃസമിതി ലക്ഷ്യ അമ്മ മനസിന്റെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ ലോഷൻ, ഹാൻഡ് വാഷ് എന്നിവ സ്കൂളിന് കൈമാറി. പി.ടി.എ പ്രസിഡന്റ് ഡി. ബൈജു അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് എസ്. ഇന്ദുകല സ്വാഗതവും സ്കൂൾ ലൈബ്രേറിയൻ ആർ. മിനിമോൾ നന്ദിയും പറഞ്ഞു. എസ്.എം.സി ചെയർമാൻ എസ്. ഷൈലാൽ, എം.പി.ടി.എ പ്രസിഡന്റ് ദേവിക, സീനിയർ അസിസ്റ്റന്റ് മെറ്റിൽഡ സോഫിയ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |