SignIn
Kerala Kaumudi Online
Saturday, 20 June 2026 2.45 AM IST

പ്രവേശന പരീക്ഷ ഇന്ന് കുട്ടിപ്പൊലി​ൽ ചേരാൻ കൂട്ടത്തോടെ കുട്ടി​കൾ

spc-
കൊട്ടിയം നിത്യസഹായ മാതാ ഗേൾസ് ഹൈസ്കൂളിൽ നടന്ന എസ്.പി.സി കേഡറ്റ് തിരഞ്ഞെടുപ്പിലെ ഷോട്ട് പുട്ട് മത്സരത്തിൽ നിന്ന്

​കൊട്ടിയം: സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതിയുടെ പുതിയ ബാച്ചിൽ ചേരാൻ സ്കൂളുകളിൽ വിദ്യാർത്ഥികളുടെ വൻ തിരക്ക്. കൊട്ടിയം നിത്യസഹായ മാതാ ഗേൾസ് ഹൈസ്കൂളിൽ കേഡറ്റുകളെ തിരഞ്ഞെടുക്കുന്നതിനുള്ള കായികക്ഷമത പരീക്ഷ കഴിഞ്ഞ ദിവസം പൂർത്തിയായി.

കൊല്ലം സിറ്റി പരിധിയിലെ 40 സ്കൂളുകളിലായി ആകെ 1760 കേഡറ്റുകൾക്കാണ് ഇത്തവണ പ്രവേശനത്തിന് അവസരമുള്ളത്. സീറ്റുകളുടെ ഇരട്ടിയിലേറെ അപേക്ഷകരുള്ളതിനാൽ കടുത്ത മത്സരമാണ് നടക്കുന്നത്. ​കായികക്ഷമതാ പരിശോധനയിൽ യോഗ്യത നേടിയ എട്ടാം ക്ലാസ് വിദ്യാർത്ഥികൾക്കായുള്ള സംസ്ഥാനതല ജൂനിയർ കേഡറ്റ് പ്രവേശന പരീക്ഷ ഇന്ന് രാവിലെ 10 മുതൽ 11.15 വരെ വിവിധ കേന്ദ്രങ്ങളിൽ നടക്കും. മിക്സഡ് സ്കൂളുകളിൽ 22 ആൺകുട്ടികളും 22 പെൺകുട്ടികളും അടങ്ങുന്ന 44 പേരുടെയും ഗേൾസ് സ്കൂളുകളിൽ 44 പെൺകുട്ടികളുടെയും ബാച്ചുകളാണ് രൂപീകരിക്കുന്നത്. ​കുട്ടികൾക്ക് ആവശ്യമായ എല്ലാ സഹായങ്ങളും സർക്കാർ ഉറപ്പുവരുത്തുന്നുണ്ട്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് യൂണിഫോം ഉൾപ്പെടെയുള്ളവ സൗജന്യമാണ്. പദ്ധതി വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സ്കൂൾ, പി.എസ്.സി പരീക്ഷകളിൽ ഗ്രേസ് മാർക്ക് ലഭിക്കും. സ്കൂളിലെ രണ്ട് അദ്ധ്യാപകരും രണ്ട് പൊലീസ് ഉദ്യോഗസ്ഥരുമാണ് ബുധൻ, ശനി ദിവസങ്ങളിൽ കേഡറ്റുകളുടെ പരിശീലനങ്ങൾക്ക് നേതൃത്വം നൽകുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL