SignIn
Kerala Kaumudi Online
Saturday, 20 June 2026 2.46 AM IST

സ്കൂൾ ദിനങ്ങൾ പായുന്നു, യൂണിഫോം കിതയ്ക്കുന്നു!

ജില്ലയിലെ സ്കൂൾ യൂണിഫോം വിതരണം ഒന്നാം ഘട്ടത്തിൽ നിലച്ചു

കൊല്ലം: അദ്ധ്യയയനവർഷം ആരംഭിച്ച് ആഴ്ചകൾ പിന്നിട്ടിട്ടും ജില്ലയിലെ സ്കൂൾ കുട്ടികൾക്കുള്ള സൗജന്യ യൂണിഫോം വിതരണം പ്രതിസന്ധിയിൽ. ആവശ്യത്തിന് കൈത്തറി തുണി ലഭ്യമാകാത്തതാണ് വിതരണം ഇഴഞ്ഞുനീങ്ങാൻ കാരണം.

കഴിഞ്ഞ ഫെബ്രുവരിയിൽ തന്നെ നടപടികൾ മുൻകൂട്ടി ആരംഭിച്ചെങ്കിലും ജൂൺ പകുതി പിന്നിട്ടിട്ടും ജില്ലയിൽ ആദ്യഘട്ട വിതരണം മാത്രമാണ് പൂർത്തിയായത്. മുൻവർഷം സർക്കാർ ഫണ്ട് വൈകിയതിനാൽ നെയ്ത്ത് സൊസൈറ്റികൾക്ക് നൂല് നൽകാൻ കഴിഞ്ഞിരുന്നില്ല. എറണാകുളം മുതൽ തിരുവനന്തപുരം വരെയുള്ള തെക്കൻ കേരളത്തിലാണ് വിതരണം ഏറ്റവും മന്ദഗതിയിലുള്ളത്. ഹാൻടെക്സ്, ഹാൻഡ്‌ലൂം എന്നിവ വഴി ടെൻഡർ മുഖേനയാണ് വിതരണം. ഈ മാസം അവസാനമോ അടുത്ത മാസം ആദ്യമോ തുണി ലഭ്യമാക്കുമെന്നാണ് അധികൃതരുടെ വിശദീകരണം. ഇതിന് ശേഷം നി​റംചേർക്കൽ കഴി​ഞ്ഞാൽ മാത്രമെ വിതരണം നടക്കൂ.

തുണി വിതരണം ജില്ലയിൽ

 ഒന്നാം ഘട്ട വിതരണത്തിനായി ആകെ വേണ്ടത് 1,32 ലക്ഷം മീറ്റർ തുണി; 1.32 ലക്ഷം മീറ്റർ വിതരണം ചെയ്തു

 വിതരണം പൂർണമാകാൻ ഒരു ലക്ഷത്തിലധികം മീറ്റർ തുണി കൂടി ജില്ലയ്ക്ക് വേണം

 ഒരു കുട്ടിക്ക് വേണ്ടത് ശരാശരി 4 മീറ്റർ തുണി

 പെൺകുട്ടികൾക്ക് രണ്ട് സ്കേർട്ടും ഒരു ഷർട്ടും, ആൺകുട്ടികൾക്ക് രണ്ട് പാന്റും ഒരു ഷർട്ടും

..........................................

പ്രതി​സന്ധി​കൾ

1. ഡൈയിംഗ് കുടിശ്ശിക

 ഈറോഡ് ഏജൻസിക്ക്.5 കോടി : തമിഴ്നാട് ഈറോഡിലെ ഡൈയിംഗ് യൂണിറ്റുകൾക്ക് 5 കോടി കൊടുക്കാനുണ്ട്. കാശ് കിട്ടാതായപ്പോൾ അവർ ഡൈയിംഗ് നിറുത്തി

 ഹൈദരാബാദ് ഏജൻസി: കഴിഞ്ഞ തവണത്തെ കരാറുകാർക്ക് 2.5 കോടി ബാക്കി. ആകെ 7.5 കോടി കുടിശ്ശിക ആയതോടെ തുണി ഡൈ ചെയ്ത് കിട്ടാതായി. സ്കൂൾ യൂണിഫോം, സർക്കാർ പദ്ധതികൾക്കുള്ള തുണി എല്ലാം മുടങ്ങി

2. സൊസൈറ്റികൾ പട്ടിണിയിൽ

നെയ്ത്തുകാരുടെ പ്രൈമറി സൊസൈറ്റികൾക്ക് 6 മാസമായി പണം കൊടുത്തിട്ടില്ല. നെയ്ത് കൊടുത്ത തുണിക്ക് കാശ് കിട്ടാതെ നെയ്ത്തുകാർ പണിമുടക്കിലേക്ക്.

3 ഹാൻടെക്സ്- ഹാൻഡ്‌വീവ്

ശമ്പളം പോലും ഇല്ല: ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ സർക്കാർ ഗ്രാന്റ് കാത്തിരിക്കണം. സ്വന്തം വരുമാനം ഇല്ല. ഡൈ ചെയ്ത് കിട്ടാത്തതു കൊണ്ട് ഗ്രേ തുണി ഗോഡൗണിൽത്തന്നെ. വിറ്റ് കാശാക്കാൻ പറ്റുന്നില്ല. വില്പന ഇടിഞ്ഞു: ഓണം-വിഷു സീസൺ മിസ്സായി. സ്വകാര്യ ബ്രാൻഡുകൾ മാർക്കറ്റ് പിടിച്ചു.

4. ഭരണപരമായ പ്രശ്നങ്ങൾ

 ഡയറക്ടർ മാറ്റം: കെ.എസ്. അനിൽകുമാറിനെ മാറ്റി കെ.എസ്. കൃപകുമാറിനെ കൊണ്ടുവന്നു

 ആസൂത്രണമില്ലായ്മ: ടെണ്ടർ, പേമെന്റ്, പ്രൊഡക്ഷൻ ഷെഡ്യൂൾ - ഒന്നും കൃത്യമായി നടക്കുന്നില്ല എന്ന് ആക്ഷേപം

 കുടിശ്ശിക പെരുകി: ഫണ്ട് അനുവദിക്കൽ വൈകുന്നു, ഫയൽ നീക്കത്തിൽ താമസം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL