നാദാപുരം: ലോകകപ്പ് മത്സര സമയത്ത് ലോഡ് ഷെഡിംഗ് ഏർപ്പെടുത്തി ഫുട്ബോൾ പ്രേമികളെ വഞ്ചിക്കുന്ന യു.ഡി.എഫ് സർക്കാരിന്റെ നടപടിക്കെതിരെ ഡി.വൈ.എഫ്.ഐ നേതൃത്വത്തിൽ ഫുട്ബോൾ തട്ടി പ്രതിഷേധം. കല്ലാച്ചി, പരപ്പുപാറ, തൂണേരി, എടച്ചേരി, പാറക്കടവ് എന്നിവിടങ്ങളിലെ ഇലക്ട്രിസിറ്റി ഓഫീസുകൾക്ക് മുന്നിലാണ് പ്രതിഷേധിച്ചത്. കല്ലാച്ചിയിൽ ഡി.വൈ.എഫ്.ഐ നാദാപുരം ബ്ലോക്ക് സെക്രട്ടറി എ.കെ. ബിജിത്ത് ഉദ്ഘാടനം ചെയ്തു. കെ. പ്രജിൽ അദ്ധ്യക്ഷത വഹിച്ചു. പാറക്കടവ് ബ്ലോക്ക് ട്രഷറർ എൻ.കെ.മിഥുൻ ഉദ്ഘാടനം ചെയ്തു. ശ്രിബിനേഷ് അദ്ധ്യക്ഷത വഹിച്ചു. എടച്ചേരിയിൽ ബ്ലോക്ക് ജോ. സെക്രട്ടറി എം.ശരത് ഉദ്ഘാടനം ചെയ്തു . അമൽജിത്ത് അദ്ധ്യക്ഷത വഹിച്ചു. പരപ്പുപാറ ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ.ലിജിന ഉദ്ഘാടനം ചെയ്തു. സായൂജ് അദ്ധ്യക്ഷത വഹിച്ചു. തൂണേരിയിൽ ബ്ലോക്ക് എക്സിക്യൂട്ടീവ് അംഗം വി.സി അമൽ ഉദ്ഘാടനം ചെയ്തു. കെ മിഥുൻ അദ്ധ്യക്ഷത വഹിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |