കോക്കല്ലൂർ: അനധികൃത തെരുവ് വ്യാപാരം നിയന്ത്രിക്കാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് വ്യാപാരി വ്യവസായി സമിതി കോക്കല്ലൂർ യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. പനായി ഇവന്റോ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം ജില്ലാ സെക്രട്ടറി സന്തോഷ് സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ജോ.സെക്രട്ടറി പി.ആർ. രഘുത്തമൻ, സി.എം. സന്തോഷ്, ഷാജി വീര്യമ്പ്രം, പി.കെ. ഷാജി, കെ.എൻ. സതീഷ് കുമാർ, നിസാർ പനായി, സി.പി. പ്രശാന്ത്, പരീദ് കോക്കല്ലൂർ, അബ്ദുൽ സലാം, നരേന്ദ്രൻ തനിമ എന്നിവർ പ്രസംഗിച്ചു. യൂണിറ്റ് പ്രസിഡന്റ് ടി.കെ. സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായി കെ.എൻ. സതീഷ് കുമാർ സെക്രട്ടറി, ടി.കെ. സുരേന്ദ്രൻ പ്രസിഡന്റ്, നിസാർ പനായി ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു. യുണിറ്റിലെ വിവിധ ഭാഗങ്ങളിലെ വ്യാപാരികൾ സമ്മേളനത്തിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |