SignIn
Kerala Kaumudi Online
Saturday, 20 June 2026 2.45 AM IST

ഫുട്ബോൾ മത്സരം

football-
മുക്കം നഗരസഭയുടെ നേതൃത്വത്തിൽ നടന്ന സൗഹൃദ ഫുട്ബോൾ മത്സരത്തിൽ നിന്ന്

മുക്കം: ലോക ഫുട്ബോൾ ആവേശത്തിൽ മുക്കം നഗരസഭയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ‘നഗരാരവം - 2026’ സൗഹൃദ ഫുട്ബോൾ മത്സരം ശ്രദ്ധേയമായി. മുക്കം ഹിറാ സ്കൂൾ ടർഫ് ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ പൊലീസ്, ഫയർഫോഴ്സ്, മാധ്യമപ്രവർത്തകർ,സന്നദ്ധ സേനകളായ എന്റെ മുക്കം, ആശ്രയ വോളന്റിയർമാർ, നഗരസഭ ജീവനക്കാർ, ഹരിതകർമ സേനാം​ഗങ്ങൾ,​ നഗരസഭ കൗൺസിലർമാർ എന്നിവർ പ്രത്യേകം ടീമുകളുമായി രംഗത്തിറങ്ങി. ജില്ലാ സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് ഡോ. റോയി ഉദ്ഘാടനം ചെയ്തു. ന​ഗരസഭാ ചെയർപേഴ്സൺ അഡ്വ.കെ.പി. ചാന്ദ്നി. വൈസ് ചെയർപേഴ്സൺ സി.എ. പ്രദീപ് കുമാർ വിവിധ സ്റ്റാന്റിം​ഗ് കമ്മിറ്റി ചെയർപേഴ്സൺമാർ, സെക്രട്ടറി കൃഷ്ണ​ഗോപാൽ, കൃഷി ഓഫീസർ ഷബീർ അഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL