
പാറശാല: ബി.ജെ.പി പാറശാല ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച അയ്യങ്കാളി സ്മൃതിദിനാചരണം ബി.ജെ.പി സൗത്ത് ജില്ലാ കമ്മിറ്റിയംഗം പാറശാല വിജയേന്ദ്രൻ ഉദ്‌ഘാടനം ചെയ്തു. പാറശാല ഏരിയ കമ്മിറ്റി പ്രസിഡന്റ് ഇഞ്ചിവിള മഹേഷ് അദ്ധ്യക്ഷത വഹിച്ചു.ജില്ലാ കമ്മിറ്റിയംഗങ്ങളായ സുന്ദരേശൻ നായർ, മഞ്ചു അനി, പാറശാല പഞ്ചായത്ത് അംഗങ്ങളായ രാജി നടുത്തോട്ടം, കുമാർ, പൂർവസൈനിക സമിതി പാറശാല പഞ്ചായത്ത് പ്രസിഡന്റ് പ്രതീപ്, ജനറൽ സെക്രട്ടറി സതീഷ്, പെൻഷനേഴ്‌സ് പാറശാല പഞ്ചായത്ത് വൈസ് പ്രസിഡന്റ് വാസുദേവൻ നായർ, ബി.ജെ.പി പാറശാല ഏരിയ വൈസ് പ്രസിഡന്റ് മഹാദേവിയമ്മ, ഏരിയ കമ്മിറ്റിയംഗം രാധിക, ഇഞ്ചിവിള കൃഷ്ണൻ, പാറശാല ശ്രീകണ്ഠൻ നായർ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |