SignIn
Kerala Kaumudi Online
Saturday, 20 June 2026 2.46 AM IST

ബാലരാമപുരത്ത് ഷിഗെല്ല, പ്രതിരോധ പ്രവർത്തനം ഊർജ്ജിതമാക്കി

ബാലരാമപുരം: ബാലരാമപുരം പഞ്ചായത്തിൽ ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചതോടെ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി. ആറാലുമൂട് സ്വദേശിയായ എം.സി സ്ട്രീറ്റ് ഷാഹിന മൻസിലിൽ ഷാഹിനയ്ക്കാണ് രോഗബാധയേറ്റത്. രോഗത്തിൽ നിന്ന് മുക്തി പ്രാപിച്ച് വരുന്നതായി മെഡിക്കൽ ഓഫീസർ അറിയിച്ചു. ബാലരാമപുരം മെഡിക്കൽ ഓഫീസറുടെ നിർദ്ദേശത്തെത്തുടർന്ന് ആരോഗ്യപ്രവർത്തകർ വീടുകൾ തോറും ബോധവത്കരണം നടത്തി.

വൃത്തിഹീനമായി പ്രവർത്തിച്ച സ്ഥാപങ്ങൾക്ക് നോട്ടീസും നൽകി. ഷിഗല്ലെ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി 61വീടുകൾ സന്ദർശിച്ചു. ഒ.ആർ.എസ് 65 പാക്കറ്റ് വിതരണം ചെയ്തു. 20കിണറുകൾ ക്ലോറിനേഷൻ നടത്തി. ഹോട്ടൽ,​ ബേക്കറി,​ ടിഷോപ്പ് ഉൾപ്പെടെ 19സ്ഥാപനങ്ങളിലും പരിശോധന നടത്തി.

ആരോഗ്യ കാർഡ് ഇല്ലാതെ പ്രവർത്തിച്ച നാല് സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. ബാലരാമപുരം പഞ്ചായത്ത്,​ നെയ്യാറ്റിൻകര കോർപ്പറേഷൻ പരിധിയിൽ വെള്ളത്തിന്റെ സാമ്പിളുകൾ ശേഖരിച്ച് ബയോളജിക്കൽ ലാബിൽ പരിശോധനക്ക് അയച്ചു. ഫലം വരുന്ന മുറക്ക് പ്രതിരോധ പ്രവ‌ർത്തനങ്ങൾ കൂടുതൽ ഊർജ്ജിതമാക്കുമെന്നും മെഡിക്കൽ ഓഫീസർ അറിയിച്ചു. ഷിഗല്ലെ രോഗബാധ സംബന്ധിച്ച് മറ്റ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL