SignIn
Kerala Kaumudi Online
Saturday, 20 June 2026 2.46 AM IST

പുതുക്കുറിച്ചി ബൈക്ക് കവർച്ചാക്കേസ്: രണ്ട് പ്രതികൾ കൂടി അറസ്റ്റിൽ

​കഠിനംകുളം: പുതുക്കുറിച്ചി സ്വദേശിയായ യുവാവിനെ വഴിയിൽ തടഞ്ഞുനിറുത്തി ഭീഷണിപ്പെടുത്തി ബൈക്ക് കവർന്ന കേസിൽ രണ്ടുപേരെ കൂടി കഠിനംകുളം പൊലീസ് അറസ്റ്റ് ചെയ്തു.വർക്കല സ്റ്റേഷൻ അതിർത്തിയിലെ രഥിക്കൽ നാച്ചിവിളാകം വീട്ടിൽ മുബീൻ (27),​വെട്ടൂർ നെടുങ്ങണ്ട വിളഭാഗം കാനന്റഴികം വീട്ടിൽ അക്ബർഷാ (27,​നാലാം പ്രതി) എന്നിവരാണ് പിടിയിലായത്. ​

ഇക്കഴിഞ്ഞ 12ന് വൈകിട്ട് 7ഓടെ അഴൂർ വില്ലേജിൽ മാടൻവിള മുസ്ലിം പള്ളിക്ക് സമീപമായിരുന്നു സംഭവം.കഠിനംകുളം പുതുക്കുറിച്ചി അജന്ത ക്വാർട്ടേഴ്സിൽ ജോയൽ ജോയിയെ (21) പ്രതികൾ കാർ കുറുകെയിട്ട് തടഞ്ഞശേഷം ഭീഷണിപ്പെടുത്തി ബൈക്കിന്റെ താക്കോൽ ബലമായി ഊരിയെടുക്കുകയും, ഒന്നര ലക്ഷത്തിലധികം രൂപ വിലവരുന്ന ഡ്യൂക്ക് മോട്ടോർസൈക്കിൾ കവർച്ച ചെയ്യുകയുമായിരുന്നു. ​കഠിനംകുളം എസ്.എച്ച്.ഒ സുനുമോൻ,സബ് ഇൻസ്പെക്ടർ അനൂപ്,സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ലിബിൻ,ഹാഷിം,സിവിൽ പൊലീസ് ഓഫീസർ ദീപക് എന്നിവരടങ്ങിയ സംഘം അഞ്ചുതെങ്ങ് പൊലീസിന്റെ സഹായത്തോടെ അരുവാളം എന്ന സ്ഥലത്തുനിന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL