വെഞ്ഞാറമൂട്: ആഭരണം വാങ്ങാനെന്ന വ്യാജേനയെത്തി ജ്വല്ലറിയിൽ നിന്ന് സ്വർണ വളയുമായി കടന്നുവെന്ന് പരാതി. വെമ്പായം കാർത്തിക്.എസ്.കെ ജ്വല്ലറിയിൽ നിന്നാണ് സ്വർണാഭരണം നഷ്ടപ്പെട്ടത്. ബുധനാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം.
മോതിരം,വള,നെക്ലസ് തുടങ്ങി ആഭരണങ്ങൾ വാങ്ങാനെന്ന പേരിൽ കടയിലെത്തിയയാൾ,മോഡലുകൾ പരിശോധിക്കുകയും അതിൽ നിന്ന് 78,000 രൂപയുടെ ആഭരണങ്ങൾ തിരഞ്ഞെടുക്കുകയും ചെയ്തു. എന്നാൽ കുറച്ചു പണം മാത്രമാണ് കൈവശം ഉള്ളതെന്നും എ.ടി.എമ്മിൽ നിന്ന് പണമെടുത്ത് മടങ്ങിവരാം എന്ന് പറഞ്ഞ് ഇയാൾ കടയിൽ നിന്ന് ഇറങ്ങിപ്പോയി. എന്നാൽ പിന്നീട് ഇയാൾ മടങ്ങിവരാതിരുന്നപ്പോൾ സംശയം തോന്നിയ ജീവനക്കാർ കടയിലെ സി.സി ടിവി ദൃശ്യങ്ങളും ഇയാളെ കാണിക്കാൻ എടുത്തുവച്ച ആഭരണങ്ങളും പരിശോധിച്ചപ്പോഴാണ് ഏകദേശം 40,000 രൂപ വിലവരുന്ന ഒരു വള കാണാനില്ലെന്ന് കണ്ടെത്തിയത്. തുടർന്നാണ് കടയുടമ വെഞ്ഞാറമൂട് പൊലീസിൽ പരാതി നൽകിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |