
കൊല്ലം: കൊട്ടാരക്കര നീലേശ്വരത്ത് ടിപ്പർ ലോറി അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ 5 ലക്ഷം രൂപ വീതം അനുവദിച്ചു. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അഞ്ചുപേരുടെ ചികിത്സാച്ചെലവും സർക്കാർ ഏറ്റെടുക്കും. വേണ്ടുന്ന സഹായം ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയും ഉറപ്പു നൽകി. അപകടം നടന്ന് അല്പസമയത്തിനകം കെ.എൻ.ബാലഗോപാൽ എം.എൽ.എ നിയമസഭയിൽ ശ്രദ്ധക്ഷണിക്കലിൽ വിഷയം കൊണ്ടുവരികയും അടിയന്തര സഹായം അനുവദിക്കണമെന്ന് മുഖ്യമന്ത്രിയോട് അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |