
തിരുവനന്തപുരം: സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണറായി എൻ. ശേഷാദ്രിനാഥനെ നിയമിക്കുന്നതിന് ഗർണറോട് ശുപാർശ ചെയ്യാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. എറണാകുളം സ്വദേശിയായ ശേഷാദ്രിനാഥൻ വിരമിച്ച ജില്ലാ ജഡ്‌ജിയാണ്.
കവരത്തി പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്ജി, എറണാകുളം സി.ബി.ഐ കോടതി ജഡ്ജി, സഹകരണ ട്രൈബ്യൂണൽ, തിരുവനന്തപുരത്തും എറണാകുളത്തും വാഹനാപകട ക്ലെയിം ട്രൈബ്യൂണൽ ജഡ്ജി, എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കഴിഞ്ഞ മേയിൽ വിരമിച്ച ശേഷം ഇരിങ്ങാലക്കുട കുടുംബ കോടതി ജഡ്ജിയായി സേവനമനുഷ്ഠിക്കുന്നു.
ഗവ.പ്ളീഡർമാർ
ലോകായുക്ത സ്പെഷ്യൽ ഗവ. പ്ലീഡറായി എൻ. അനിൽകുമാറിനെയും,ഹൈക്കോടതിയിൽ 4 സ്പെഷ്യൽ ഗവ. പ്ലീഡർമാരെയും 12 സീനിയർ ഗവ. പ്ലീഡറമാരെയും 24 ഗവ. പ്ലീഡർമാരെയും നിയമിക്കും.ബംഗളുരു ശിവാജി നഗർ ആശുപത്രി കെട്ടിടത്തിന്റെ മതിൽ ഇടിഞ്ഞു വീണ് മരിച്ച മൂന്ന് കുടുംബശ്രീ പ്രവർത്തകരുടെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 5 ലക്ഷം രൂപ വീതം അനുവദിക്കും.
കൊട്ടാരക്കര നീലേശ്വരത്ത് വാഹനാപകടത്തിൽ മരിച്ച മൂന്നു പേരുടെ കുടുംബത്തിന് 5 ലക്ഷം രൂപ വീതം ധനസഹായം നൽകും. പരിക്കേറ്റവരുടെ ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുക്കും.
ഇടുക്കി ജില്ലയിലെ ഇടുക്കി, കരിമണ്ണൂർ, കട്ടപ്പന, മുരിക്കാശ്ശേരി, നെടുങ്കണ്ടം, രാജകുമാരി എന്നീ 6 പ്രത്യേക ഭൂമി പതിവ് ഓഫീസുകളിലെയും തൃശൂർ ജില്ലയിലെ തൃശൂർ (എൽ.എ) യൂണിറ്റ് നമ്പർ 1 സ്പെഷ്യൽ തഹസീൽദാരുടെ ഓഫീസിലെയും പീരുമേട് ഭൂമി പതിവ് ഓഫീസിലെയും നേമം റെയിൽ പാതയ്ക്ക് ഭൂമി ഏറ്റെടുക്കാനുള്ള സ്പെഷൽ തഹസീൽദാർ ഓഫീസിലെയും 243 തസ്തികകൾ ഒരു വർഷത്തേക്ക് കൂടി തുടരാൻ തീരുമാനിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |