SignIn
Kerala Kaumudi Online
Monday, 22 June 2026 4.34 AM IST

കുളത്തൂപ്പുഴയിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് വൃദ്ധ മരിച്ചു

df

​കുളത്തൂപ്പുഴ: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന വൃദ്ധ മരിച്ചു. കുളത്തൂപ്പുഴ ചന്ദനക്കാവ് ഷീല വിലാസത്തിൽ ചന്ദ്രികയാണ് (66) തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചത്. ​കടുത്ത പനിയും തലവേദനയെയും തുടർന്ന് ചന്ദ്രികയെ കുളത്തൂപ്പുഴ സാമൂഹികാരോഗ്യ കേന്ദ്രത്തിലാണ് ആദ്യം പ്രവേശിപ്പിച്ചത്.

ഇവിടെ നടത്തിയ വിദഗ്ദ്ധ പരിശോധനയിലാണ് അമീബിക് മസ്തിഷ്ക ജ്വരമാണെന്ന് കണ്ടെത്തിയത്. നില ഗുരുതരമായതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഇന്നലെ ഉച്ചയോടെ മരിച്ചു.
​ചന്ദ്രികയ്ക്ക് എവിടെ നിന്നാണ് രോഗബാധയുണ്ടായതെന്ന് വ്യക്തമായിട്ടില്ലെങ്കിലും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ ഇവരുടെ വീട്ടിലെത്തി കിണറ്റിലെ വെള്ളം ഉൾപ്പടെ വിദഗ്ദ്ധ പരിശോധനകൾക്കായി ശേഖരിച്ചു. സംസ്കാരം വീട്ടുവളപ്പിൽ നടത്തി. പരേതനായ വിജയചന്ദ്രനാണ് ഭർത്താവ്. മക്കൾ: ഷീല, ഷീജ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DEATH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA