SignIn
Kerala Kaumudi Online
Monday, 22 June 2026 4.35 AM IST

പി. നാരായണക്കുറുപ്പിന് വിട

dd

തിരുവനന്തപുരം: അന്തരിച്ച കവിയും നിരൂപകനുമായ പി. നാരായണക്കുറുപ്പിന് സാംസ്‌കാരിക കേരളം യാത്രാമൊഴി നൽകി . പേരൂർക്കട ഇന്ദിരാ നഗറിൽ ഇന്ദീവരത്തിൽ സാമൂഹിക സംസ്‌ക്കാരിക രംഗത്തെ നിരവധി പ്രമുഖർ അദ്ദേഹത്തിന്റെ ഭൗതിക ശരീരത്തിൽ അന്ത്യാജ്ഞലി അർപ്പിക്കാനെത്തി. ശിഷ്യരും കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ടിലെ സഹ പ്രവർത്തകരും അന്തിമോപചാരമർപ്പിച്ചു.

ഉച്ചയ്ക്ക് 2.30 ന് ഭൗതിക ശരീരം തൈക്കാട് ശാന്തി കവാടത്തിലെത്തിച്ചു. തുടർന്ന് പൊലീസിന്റെ ഗാർഡ് ഓഫ് ഓണർ നൽകിയ ശേഷം ഭൗതിക ശരീരം ചിതയിലേക്ക് എടുത്തു. മകൻ വിജു നാരയാണൻ അന്ത്യ കർമ്മങ്ങൾ ചെയ്തു.
മുഖ്യമന്ത്രിക്കു വേണ്ടി പ്രോട്ടോകോൾ ഓഫീസർ എം.എസ്. ഇർഷാദ് പുഷ്പചക്രം അർപ്പിച്ചു. മന്ത്രിമാരായ കെ. മുരളീധരൻ, പി. സി. വിഷ്ണുനാഥ്, എം.എൽ.എമാരായ രാജീവ് ചന്ദ്രശേഖർ, വി.മുരളീധരൻ, മേയർ വി.വി.രാജേഷ്, സംവിധായകനും കവിയുമായ ശ്രീകുമാരൻ തമ്പി, മുൻ എം.പി സമ്പത്ത്, മുൻ സ്പീക്കർ എം. വിജയകുമാർ, ചരിത്ര പണ്ഡിതൻ എം.ജി. ശശിഭൂഷണൻ, സാഹിത്യകാരൻ ജോർജ് ഓണക്കൂർ, ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ, ഭാരതീയ വിചാരകേന്ദ്രം ഡയറക്ടർ ആർ. സഞ്ജയൻ, അമൃതാനന്ദമയി മഠം സ്വാമി തുരിയാമൃതാനന്ദപുരി, തപസ്യ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് പ്രൊഫ. പി.ജി. ഹരിദാസ്, സെക്രട്ടറി ജി.എം. മേഹേഷ്, സംഘടനാ സെക്രട്ടറി സി. രജിത്കുമാർ, കോർപ്പറേഷൻ കൗൺസിലർ വി. വിജയകുമാർ തുടങ്ങിയവർ ആദരാഞ്ജലിയർപ്പിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NARAYANAKURUPP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA