
കോട്ടയം: നിയന്ത്രണം ലംഘിച്ചാണ് ക്യാമറയുമായി കയറും രണ്ട് യുവാക്കൾ ഇല്ലിക്കൽ കല്ല് കീഴടക്കിയത്. അള്ളിപ്പിടിച്ചാണ് മലകയറിയത്. ആകാശവും താഴ്ചയും ദൂരക്കാഴ്ചയുമെല്ലാം ആസ്വദിച്ചു. ദൃശ്യം പകർത്തി. പക്ഷേ തിരിച്ചിറങ്ങാൻ വഴികാട്ടാതെ ഇല്ലിക്കൽ കല്ല് ആ ആവേശം കെടുത്തി. കഷ്ടപ്പെട്ട് ഇറങ്ങുന്നതിനിടെ ഒരാൾ തെന്നി വീഴാൻ പോയി. ഏറെ പണിപ്പെട്ടാണ് തിരിച്ചിറങ്ങിയത്. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. മറ്റ് സഞ്ചാരികളാണ് യുവാക്കളുടെ ദൃശ്യങ്ങളെടുത്തത്.
സമുദ്ര നിരപ്പിൽ നിന്ന് മൂവായിരം അടി ഉയരത്തിലാണ് ഇല്ലിക്കൽ കല്ലുള്ളത്. ഇവിടെ സഞ്ചാരികളെത്തുന്നിടത്ത് ഇരുമ്പ് വേലികളുണ്ട്. ഇതിന് എതിർവശത്തുള്ള കാടുപിടിച്ച വഴിയിലൂടെ സാഹസികമായി കല്ലിന് ചുവട്ടിലെത്താം. എന്നാൽ അതിന് അനുമതിയില്ല. അനുമതിയില്ലാതെ ഇതുവഴിയാണ് യുവാക്കളെത്തിയത്. ഇത്തരത്തിലുള്ള മലകയറ്റത്തിന്റെ വീഡിയോകൾ വൈറലായതോടെയാണ് കൂടുതൽ പേർ ഈ മാർഗം സ്വീകരിക്കുന്നത്. ദിവസങ്ങൾക്ക് മുൻപ് കല്ലിൽ കയറാൻ ശ്രമിച്ച ഒരാൾക്ക് വീണ് പരിക്കേറ്റിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |