
തിരുവല്ല : വി.ഡി സതീശൻ സർക്കാരിന്റെ പുതിയ ബഡ്ജറ്റിൽ തിരുവല്ല പബ്ലിക് സ്റ്റേഡിയത്തിന് ഒരുകോടി രൂപ വകയിരുത്തി. ഏറെനാളായി തകർച്ചയിലായ പബ്ലിക് സ്റ്റേഡിയത്തിന് തുക അനുവദിച്ചത് കായികപ്രേമികൾക്ക് പ്രതീക്ഷയേകി. തിരുവല്ല പോലീസ് സ്‌റ്റേഷൻ കോംപ്ലക്സ് പുതിയ കെട്ടിട നിർമ്മിക്കാൻ 4 കോടി രൂപയും അനുവദിച്ചു. ബഡ്ജറ്റിൽ ഇടംപിടിച്ച തിരുവല്ലയിലെ മറ്റു വികസന പദ്ധതികൾ. 1. മല്ലപ്പള്ളി ഫയർ സ്‌റ്റേഷൻ 2. തിരുവല്ല- മല്ലപ്പള്ളി ചേലക്കൊമ്പ് റോഡ്, 3. മല്ലപ്പള്ളി - ആനിക്കാട് കോട്ടാങ്ങൽ ശുദ്ധജല പദ്ധതി, 4. പുളിക്കീഴ് പമ്പാ റിവർ ഫാക്ടറി ഇന്റസ്ട്രിയൽ ഐ.റ്റി പാർക്ക്, 5. തിരുവല്ല സബ് ട്രഷറി, 6. മല്ലപ്പള്ളി കെ.എസ്.ആർ.ടി.സി ബസ് സ്‌റ്റേഷൻ, 7. തിരുവല്ല - കടപ്ര പന്നായി തേവേരി റോഡ്, 8. കോൺകോർഡ് മുട്ടാർ പാലം, 9. തിരുവല്ല ഇരുവള്ളിപ്പുറ വരാൽ തോട് ഷട്ടർ 10. കടപ്ര വിയ്യപുരം ലിങ്ക് ഹൈവേ അവസാനഘട്ടം, 11. കോലറയാർ പുന്നരുജ്‌ജീവനം, 12. വട്ടടി തോട്ടടി റോഡ്, 13. തിരുവല്ല കടപ്ര കണ്ടങ്കാളി റോഡ്, 14. മല്ലപ്പള്ളി ഗവ.ആശുപത്രി മാരിക്കൽ കൊച്ചുപറമ്പിൽ റോഡ്, 15. കല്ലൂപ്പാറ ഐ.എച്ച്.ആർ.ഡി കോളേജ് സ്‌റ്റേഡിയം, 16. തിരുവല്ല നിരണം ഡക്ക് ഫാം ആലുംതുരുത്തി ഇരമല്ലിക്കര റോഡ്, 17. ആനിക്കാട് തേലമൺ പുല്ലുകുത്തി കുളത്തൂർ വഴി റോഡ്, 18. തിരുവല്ല നെടുമ്പ്രം നീരേറ്റുപുറം വെള്ളപ്പൊക്ക നിവാരണ പ്രവർത്തികൾ, 19. കുറ്റപ്പുഴ പി.എച്ച് സെൻ്ററിന് പുതിയ കെട്ടിടം, 20. നിരണം കൃഷിഭവന് പുതിയ കെട്ടിടം, 21. തോണ്ടറ ഈരടിച്ചിറ റോഡ്.
,.............................................................
ദീർഘവീക്ഷണത്തോടു കൂടി കേരളത്തിനെ പുതുയുഗത്തിലേക്ക് നയിക്കുന്ന ദിശാബോധമുള്ള ബഡ്ജറ്റാണ് മുഖ്യമന്ത്രി വി.ഡി സതീശൻ അവതരിപ്പിച്ചത്. ജില്ലയേയും തിരുവല്ലയേയും ചേർത്തുപിടിച്ച മുഖ്യമന്ത്രിക്ക് നന്ദി.
അഡ്വ.വർഗീസ് മാമ്മൻ
(എം.എൽ.എ, യു.ഡി.എഫ് ജില്ലാ ചെയർമാൻ)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |