കോന്നി: പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ അരുവാപ്പുലം കൊക്കാത്തോട് കാഞ്ഞിരംപാറ രഞ്ജുപ്രസാദ് (24) നെയാണ് തണ്ണിത്തോട് പൊലീസ് അറസ്റ്റ് ചെയ്തു . കഴിഞ്ഞ ഏപ്രിൽ മാസത്തിലാണ് ഇയാൾ പെൺകുട്ടിയെ പലതവണ പീഡിപ്പിച്ചത്. പെൺകുട്ടിയുടെ കുടുംബവുമായി ഉണ്ടായിരുന്ന പരിചയം മുതലെടുത്ത കുട്ടിയുടെ വീട്ടിലെത്തിയാണ് പീഡനം. കുട്ടിയുടെ മാതാപിതാക്കൾക്ക് തോന്നിയ സംശയത്തെ തുടർന്ന് നടത്തിയ വൈദ്യ പരിശോധനയിലാണ് കുട്ടി ഗർഭിണിയാണെന്ന് അറിവായത്. ആശുപത്രിയിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ തണ്ണിത്തോട് പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയും ആയിരുന്നു. തണ്ണിത്തോട് പൊലീസ് ഇൻസ്പെക്ടർ വിപിൻ വി.എസ് , എസ്.നെപ്പോളിയൻ എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |