SignIn
Kerala Kaumudi Online
Saturday, 20 June 2026 2.47 AM IST

കുരീപ്പുഴ ശ്രീകുമാറിന് പവനൻ സെക്യുലർ അവാർഡ്

kureepuzha

തൃശൂർ: കേരള യുക്തിവാദി സംഘം സംസ്ഥാന കമ്മിറ്റിയുടെ പവനൻ സെക്യുലർ അവാർഡ് കവി കുരീപ്പുഴ ശ്രീകുമാറിന്. 10,000 രൂപയുടെ പുരസ്‌കാരം ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടിന് കേരള സാഹിത്യ അക്കാഡമി എം.ടി. ഹാളിൽ നടക്കുന്ന പവനപർവം അനുസ്മരണ പരിപാടിയിൽ കെ. രാധാകൃഷ്ണൻ എം.പി സമർപ്പിക്കും. ജാതിയും മതവും രേഖപ്പെടുത്താതെ പഠിച്ച് 2026ലെ എസ്.എസ്.എൽ.സി. പരീക്ഷ വിജയിച്ചവർക്കുള്ള 'മതമില്ലാത്ത ജീവൻ' അവാർഡ് ഡോ. ധർമരാജ് അടാട്ട് വിതരണം ചെയ്യും. ഡോ. പി.കെ. ഗോപൻ, പാർവതി പവനൻ, പി. രാധാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുക്കും. വാർത്താസമ്മേളനത്തിൽ സന്തോഷ് മാനവം, ടി.കെ. ശക്തീധരൻ, സി. ചന്ദ്രബാബു, എ.ആർ. സതീഷ്, എം.കെ. ശശിധരൻ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL