തൃശൂർ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തൃശൂർ ജില്ലാ കമ്മിറ്റി തിരഞ്ഞെടുപ്പ് ചൊവ്വാഴ്ച രാവിലെ 9.30ന് ഡി.ബി.സി.എൽ.സി. ഹാളിൽ നടക്കും. സംസ്ഥാന വൈസ് പ്രസിഡന്റ് ബാപ്പു ഹാജി മുഖ്യവരണാധികാരിയാകും. പൊതുയോഗം സംസ്ഥാന പ്രസിഡന്റ് രാജു അപ്‌സര ഉദ്ഘാടനം ചെയ്യും. കുഞ്ഞാവു ഹാജി, ദേവസ്യ മേച്ചേരി, എസ്. ദേവരാജൻ എന്നിവർ പങ്കെടുക്കും. 13 നിയോജകമണ്ഡലങ്ങളിലെയും വീടില്ലാത്ത ഓരോ കുടുംബത്തിന് വീട് നിർമ്മിച്ച് നൽകുന്ന 'ഹോം ഫോർ എവരിവൺ' പദ്ധതിക്ക് തുടക്കം കുറിക്കും. വാർത്താസമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് കെ.വി. അബ്ദുൾ ഹമീദ്, എൻ.ആർ. വിനോദ് കുമാർ, ജോയ് മൂത്തേടൻ, വി.ടി. ജോർജ് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |