തൃശൂർ: കുന്നംകുളം മലങ്കര മെഡിക്കൽ മിഷൻ മൾട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയിലെ പൾമണറി ആൻഡ് സ്ലീപ് മെഡിസിൻ വിഭാഗം സംഘടിപ്പിക്കുന്ന സംസ്ഥാനതല പൾമണോളജി സമ്മേളനം 'പ്ലൂറോകോൺ' ഞായറാഴ്ച രാവിലെ ഒമ്പതിന് തൃശൂർ ഹയാത്ത് റീജൻസിയിൽ നടക്കും. ഇരുന്നൂറോളം ഡോക്ടർമാരും വിദഗ്ദ്ധരും സമ്മേളനത്തിൽ പങ്കെടുക്കും. ഇന്ത്യയിലെ ആദ്യത്തെ പേറ്റന്റ് ലഭിച്ച 'അൻഡ്വെല്ലിംഗ് പ്ലൂറൽ കാത്തറ്റർ സെറ്റ്' ചടങ്ങിൽ ഔദ്യോഗികമായി പ്രകാശനം ചെയ്യും. ആശുപത്രിയിലെ പൾമണറി ആൻഡ് സ്ലീപ് മെഡിസിൻ വിഭാഗം മേധാവി ഡോ. അഖിൽ പോൾ ആണ് ഈ നവീന ഉപകരണം വികസിപ്പിച്ചെടുത്തത്. വാർത്താസമ്മേളനത്തിൽ ഡോ. അഖിൽ പോൾ, കെ.പി. സാക്‌സോൺ, മോൺസി എബ്രഹാം എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |