തൃശൂർ: 'ആരോഗ്യ സംരക്ഷണം വായനയിലൂടെയും' എന്ന പരിപാടിയുടെ ഭാഗമായി വായനാദിനത്തോട് അനുബന്ധിച്ച് ചെമ്പൂക്കാവ് ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾ ഔഷധി പഞ്ചകർമ്മ ആശുപത്രിയിലെ രോഗികൾക്കായി പുസ്തകങ്ങൾ വിതരണം ചെയ്തു. ഔഷധി പഞ്ചകർമ്മ ആശുപത്രി സൂപ്രണ്ട് ഡോ. കെ.എസ്. രജിതൻ വിദ്യാർത്ഥികളിൽ നിന്നും പുസ്തകങ്ങൾ സ്വീകരിച്ചു. ചെമ്പുക്കാവ് ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ അദ്ധ്യാപികമാരായ എം. ഷിനി, സമീറ ഹുസൈൻ, ഇ. സത്യഭാമ ടീച്ചർ, ഡോ. കെ.ബി. പ്രിയംവദ, ഡോ. കെ.ആർ. പ്രിയങ്ക, പി.എം. സുധ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |