തൃശൂർ: തൃശൂർ ജനറൽ ആശുപത്രിയിൽ ലോക രക്തദാതാ ദിനാചരണം മേയർ ഡോ. നിജി ജസ്റ്റിൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഷീന ചന്ദ്രൻ അദ്ധ്യക്ഷയായി. ജില്ലാ ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ ഡോ. ടി.കെ. അനൂപ് വിശിഷ്ടതിഥിയായി. നിരവധിതവണ സന്നദ്ധ രക്തദാനം നടത്തിയ ഉണ്ണിക്കണ്ണൻ, പ്രിന്റോ എന്നിവരെ ആദരിച്ചു. ഡോ. സിമി വിഘ്‌നൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഡോ. വി.ജെ. ശ്രീദേവി നായർ, ഡോ. ഐശ്വര്യ വിനോദ്, ഡോ. അനൂപ് കുമാർ, ഡോ. നോബിൾ ജെ. തൈക്കാട്ട്, ഡോ. ദിലീപ് ദാസ്, എ.ജെ. ടോണി, മീര നായർ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |