SignIn
Kerala Kaumudi Online
Thursday, 25 June 2026 3.00 AM IST

ഒന്നര വർഷം, 1000 കപ്പൽ; ചരിത്രം കുറിച്ച് വിഴിഞ്ഞം

1

വിഴിഞ്ഞം: ഒന്നര വർഷത്തിനിടെ 1,000 കപ്പൽ. ഈ നേട്ടം കൈവരിച്ച ലോകത്തിലെ ആദ്യ തുറമുഖമായി നമ്മുടെ വിഴിഞ്ഞം. ഇന്നലെ വൈകിട്ടാണ് 1,000-ാമത്തെ കപ്പലായി എം.എസ്.സി ലൂസിയാന ബെർത്തിലെത്തിയത്. ഷെഡ്യൂളിനും അല്പം നേരത്തെ എത്തിയ കപ്പലിനെ നാലു ടഗ്ഗുകൾ ചേർന്ന് വാട്ടർ സല്യൂട്ടോടെയാണ് ബെർത്തിലെത്തിച്ചത്. മുന്ദ്രയിൽ നിന്നെത്തിയ കപ്പൽ,​ 4000 ടി.ഇ.യു ചരക്കുനീക്കം നടത്തിയ ശേഷം ഇന്ന് യൂറോപ്പിലേക്ക് മടങ്ങും.

സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിൽ അദാനി പോർട്സ് ആൻഡ് സ്പെഷ്യൽ ഇക്കണോമിക് സോണിന് കീഴിൽ പ്രവർത്തിക്കുന്ന തുറമുഖം, 2024 ഡിസംബറിലാണ് വാണിജ്യ പ്രവർത്തനമാരംഭിച്ചത്. 2025 മേയിൽ രാജ്യത്തിന് സമർപ്പിച്ചു. ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പലുകളിലൊന്നായ എം.എസ്.സി ഐറിന, എം.എസ്.സി വെറോണ തുടങ്ങിയവ ഇവിടെ നങ്കൂരമിട്ടിട്ടുണ്ട്. തുറമുഖത്തിന്റെ രണ്ടാംഘട്ട വികസന പ്രവർത്തനങ്ങൾ 2028-ഓടെ പൂർത്തിയാകും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PORT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA