SignIn
Kerala Kaumudi Online
Thursday, 25 June 2026 7.44 PM IST

'അമ്മ'യിലെ തർക്കം: ചിലർ പ്രതിഷേധിച്ച് രാജിവച്ചു, പരിഹരിക്കാൻ ശ്രമിക്കുന്നുണ്ടെന്ന് പൃഥിരാജ്

READ ENGLISH VERSION
prithviraj

കൊച്ചി: താരസംഘടനയായ അമ്മയിലെ പ്രശ്നങ്ങൾക്ക് ഉടൻ തന്നെ പരിഹാരം കണ്ടെത്താൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി നടൻ പൃഥ്വിരാജ്. 'ഐ നോബഡി' എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായുള്ള വാർത്താസമ്മേളനത്തിൽ പങ്കെടുക്കുന്നതിനിടെയാണ് താരത്തിനോട് സംഘടനയിലെ പ്രശ്നങ്ങളെ കുറിച്ച് ചോദ്യങ്ങൾ ഉയർന്നത്.

'ഈ ചോദ്യത്തിന് ഉത്തരം നൽകിയാൽ ഇന്നത്തെ പ്രസ് മീറ്റിന്റെ തലക്കെട്ട് അമ്മയിലെ പ്രശ്നത്തിൽ പൃഥ്വിരാജിന്റെ പ്രതികരണം എന്നാകും. താഴെ എവിയെങ്കിലുമായിരിക്കും 'ഐ നോബഡി' എന്ന സിനിമയുടെ പ്രൊമോഷന്റെ കാര്യം സൂചിപ്പിക്കുന്നത്'- പൃഥ്വിരാജ് തുടക്കത്തിൽ പറഞ്ഞു.

അമ്മ സംഘടനയിൽ അംഗങ്ങൾക്കിടയിൽ ആശയപരമായും അല്ലാതെയും വലിയ തർക്കം സംഭവിച്ചിട്ടുണ്ട്. സംഘടനയ്ക്കുള്ളിൽ രമ്യമായി പരിഹാരം കണ്ടെത്താൻ സാധിക്കാത്തതിനാൽ പ്രതിഷേധം അറിയിച്ച് ചില അംഗങ്ങൾ രാജിവച്ചു. ഇനി മുന്നോട്ട് എന്തുചെയ്യാം എന്നതിന്റെ ഭാഗമായി താത്കാലിക അഡ്‌ഹോക് കമ്മിറ്റിയെ നിയമിച്ചിട്ടുണ്ട്. പരിഹാരം കണ്ടെത്തുന്നതിനായുള്ള നടപടികൾക്ക് തുടക്കം കുറിച്ചു കഴിഞ്ഞു. ഇതിൽ കൂടുതൽ എന്താണ് ഒരു സംഘടനയ്ക്ക് ചെയ്യാൻ സാധിക്കുകയെന്ന് പൃഥ്വിരാജ് പ്രതികരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PRITHVIRAJ SUKUMARAN, AMMA, RESPONSE, MOVIE PROMOTION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA